റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 ഉടനെത്തുന്നു
royal enfield interceptor bear 650 Is Coming
റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 ഉടനെത്തുന്നു
ലോകമെങ്ങും ആരാധകരുളള ഇരുചക്രവാഹന ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ജനപ്രിയ ബ്രാന്‍ഡായ എന്‍ഫീല്‍ഡ് അതിന്റെ 650 സി.സി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ ഇറക്കാനുളള തയ്യാറെടുപ്പിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 650 സി.സി സ്‌ക്രാംബ്ലര്‍ ബൈക്ക്, ഫെയേര്‍ഡ്‌കോണ്‍ഡിനെന്റല്‍ജി.ടി 650, ഷോട്ട് ഗണ്‍ 650 എന്നീ പുതിയ മോഡലുകളാണ് വിപണിയിലെത്തിക്കുന്നതിന് മുന്‍പായി കമ്പനിയുടെ പരീക്ഷണ ഘട്ടത്തിലുളളത്.
ഇതില്‍ വിപണിയിലേക്കെത്താനിരിക്കുന്ന 650 സി.സിയുടെ സ്‌ക്രാംബ്ലറിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍ സെപ്റ്റര്‍ ബിയര്‍ എന്ന പേരില്‍ പുറത്തിറക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'ഇന്റര്‍സെപ്റ്റര്‍ ബിയര്‍' എന്ന പേര് ലഭിക്കുന്നതിനായി കമ്പനി ഒരു നെയിം ടാഗ് അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്.
പുറത്ത് വരുന്ന ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബിയറിന്റെ ഇന്ധനടാങ്ക് കാല്‍മുട്ട് വരെ താഴ്ച്ചയുളള ടിയര്‍ഡ്രോപ്പ് ആകൃതിയിലുളളതാണ്. കൂടാതെ സൂപ്പര്‍ മെറിറ്റര്‍ 650മായി സാദൃശ്യമുളള എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് യൂണിറ്റും ഈ വാഹനത്തിനുണ്ട്.
47bhp കരുത്തിനൊപ്പം 57nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 648 സി.സി പാരലല്‍ ട്വിന്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ ഫീച്ചേഴ്‌സ് പരിശോധിച്ചാല്‍ സ്‌പോട്ട് മോഡലിന് ചെറിയ തരത്തിലുളള ഫ്‌ളൈസ് സ്‌ക്രീനും ഹെഡ്‌ലൈറ്റ് ഗ്രില്ലുമുണ്ട്.
വാഹനത്തിന് വിപരീത ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ടാകും. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ചാനല്‍ എബിഎസിനൊപ്പം ഇത് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ സ്‌പോര്‍ട് ചെയ്യും. വയര്‍സ്‌പോക്ക്ഡ് യൂണിറ്റുകള്‍ക്കൊപ്പം ആയിരിക്കും ബൈക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights:royal enfield interceptor bear 650 Is Coming
റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 ഉടനെത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."