ജിഷ്ണുവിനെ തോട്ടില്‍മുക്കി വീണ്ടും മര്‍ദ്ദിച്ചു; ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികള്‍ക്കെതിരെ വധശ്രമവകുപ്പ് കൂടി ചുമത്തി
ബാലുശ്ശേരി: പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ പിന്‍കഴുത്തിനുപിടിച്ച് മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോട്ടില്‍ മുക്കിയതിനുശേഷം വീണ്ടും മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു.
ചെളിവെള്ളത്തില്‍ മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്‌ലക്‌സ് കീറിയതായി തന്നെക്കൊണ്ട് സമ്മതിപ്പിച്ചതെന്ന ജിഷ്ണുരാജിന്റെ മൊഴി ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന എസ്ഡിപിഐ നേതാക്കളില്‍ ഒരാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐആറില്‍ മാറ്റം വരുത്തി പൊലിസ്. വധശ്രമം (307) കൂടി ചേര്‍ത്തു. ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നത് അടക്കം കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."