ലാലിഗ കിരീടം ചൂടി ബാഴ്‌സലോണ
Barcelona won laliga title
ലാലിഗ കിരീടം ചൂടി ബാഴ്‌സലോണ
ഒടുവില്‍ അത് സംഭവിച്ചു മെസി ക്ലബ്ബ് വിട്ടതിന് ശേഷം നേടാന്‍ കഴിയാതിരുന്ന ലീഗ് കിരീടം നേടി ബാഴ്‌സലോണ വീണ്ടും വരവറിയിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് സീസണിലെ ലീഗ് ടൈറ്റില്‍ വരള്‍ച്ചക്ക് ശേഷം മുന്‍ ലാലിഗ ചാംപ്യന്‍മാരും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ റയല്‍ മഡ്രിഡിനെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് തളളി കൊണ്ടായിരുന്നു കാറ്റലോണിയന്‍ ക്ലബ്ബിന്റെ കിരീട ധാരണം. നിര്‍ണായക മത്സരത്തില്‍ കാറ്റലോണിയയില്‍ നിന്ന് തന്നെയുളള മറ്റൊരു ക്ലബ്ബായ എസ്പ്യാനോളിനെ തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു ബാഴ്‌സയുടെ ടൈറ്റില്‍ നേട്ടം.
4-2 എന്ന സ്‌കോറിനാണ് മത്സരത്തില്‍ ബാഴ്‌സലോണ ജയിച്ചത്. ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകളും ബാള്‍ഡേ, കോണ്ടെ എന്നിവര്‍ ഒരോ ഗോളുകളും ബാഴ്‌സക്കായി സ്വന്തമാക്കിയപ്പോള്‍, ജാവി പൗഡോ, ജോസ്ലു എന്നിവരാണ് എസ്പ്യാനോളിന്റെ ആശ്വാസഗോളുകള്‍ സ്വന്തമാക്കിയത്.
ലീഗില്‍ നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെ ബാഴ്‌സക്ക് 85 പോയിന്റുകളുണ്ട്. രണ്ടാം സ്ഥാനത്തുളള റയലിന് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചാലും പരമാവധി 83 പോയിന്റുകള്‍ മാത്രമേ സ്വന്തമാക്കാന്‍ സാധിക്കൂ. ഇതോടെയാണ് ബാഴ്‌സ ലീഗ് ജേതാക്കളായത്.
Content Highlights: Barcelona won laliga title
ലാലിഗ കിരീടം ചൂടി ബാഴ്‌സലോണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."