പ്രതിപക്ഷ പ്രതിഷേധം; സഭാനടപടികള്‍ നിര്‍ത്തിവച്ചു, സഭയില്‍ അപൂര്‍വ മാധ്യമവിലക്ക്
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടര്‍ന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ രാവിലെ സഭയിലെത്തിയിരുന്നത്.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം.
പിആര്‍ഡി നല്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. പിആര്‍ഡി നല്‍കുന്നത് ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ്. പ്രതിപക്ഷം സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് നല്കാന് പിആര്‍ഡി തയ്യാറായിട്ടില്ല.
കഴിഞ്ഞ സഭാ സമ്മേളനംവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന പല സ്ഥലത്തും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."