വ്യാജമദ്യ ദുരന്തം; തമിഴ്‌നാട്ടില്‍ പതിനൊന്ന് മരണം; രണ്ട് പേര്‍ അറസ്റ്റില്‍
ചെന്നൈ: രണ്ട് വ്യത്യസ്ഥ വ്യാജമദ്യ ദുരന്തങ്ങളിലായി തമിഴ്‌നാട്ടില്‍ 11 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.വില്ലുപുരം ജില്ലയില്‍ ഏഴും ചെങ്കല്‍പേട്ട് ജില്ലയില്‍ നാലും പേരാണ് മരണപ്പെട്ടിരിക്കുന്നത്. 30ലേറെ പേര്‍ ചികിത്സയിലാണെന്നും രണ്ട് പേരുടെ നില അപകടാവസ്ഥയിലാണെന്നും പൊലിസ് പറഞ്ഞിqട്ടുണ്ട്.വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെതനോള്‍ മദ്യത്തില്‍ കലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിലൊരാള്‍ വ്യാജമദ്യം നിര്‍മിച്ച അമരന്‍ എന്ന വ്യക്തിയാണ്.അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുളളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി ലഭിക്കും.
രണ്ട് ജില്ലകളിലെയും ദുരന്തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Content Highlights: 11 dead after consuming toxic liquor in tamil nadu 2-arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."