പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു; മാധ്യമവിലക്ക് വാച്ച്ആന്‍ഡ് വാര്‍ഡിന്റെ പിശകെന്ന വിശദീകരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസ് അക്രമിച്ചതിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യദിനം തന്നെ നിയമസഭ പ്രക്ഷുബ്ധമായി. പ്രതിഷേധം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ആയിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.
അതേസമയം, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍. മാധ്യമവിലക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന് പറ്റിയ പിശകാണെന്നാണ് സ്പീക്കറുടെ ഓഫിസ് നല്കുന്ന വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫിസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.
രാവിലെ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സഭ ടിവി നല്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ലഭ്യമായത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കര്‍ എംബി രാജേഷിന്റെയും ദൃശ്യങ്ങള്‍ മാത്രമാണ് സഭാ ടിവി മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."