HOME
DETAILS
MAL
ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം- ഹൈക്കോടതി
backup
June 17 2021 | 10:06 AM
കൊച്ചി: ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ ഇവരെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ജൂണ്‍ 20ന് പൊലിസില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്ശത്തിന്മേല് രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയാണ് ഐഷ തേടി ഹൈകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."