HOME
DETAILS
MAL
സി.കെ ജാനുവിന് കോഴ: കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലിസ്
backup
June 17 2021 | 11:06 AM
കല്‍പ്പറ്റ: എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസടുത്തു. ബത്തേരി പൊലിസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സി.കെ.ജാനു രണ്ടാം പ്രതിയാകും.
സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് നടപടി.
എന്‍.ഡി.എ മുന്നണിയില്‍ ചേരാന്‍ സി.കെ ജാനുവിന് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് കെ.സുരേന്ദ്രന് 10 ലക്ഷം കൈമാറിയെന്നാണ് ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ ആരോപണം. പ്രസീത ആരോപിക്കുന്ന അതേദിവസം ജാനുവും പ്രസീതയും ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ആറിന് ഹോട്ടലില്‍ എത്തിയ ഇവര്‍ എട്ടുവരെ പ്രസീത ആരോപിക്കുന്ന 503-ാം നമ്പര്‍ മുറിയില്‍ താമസിച്ചുവെന്നുമുള്ള കാര്യങ്ങളും ഹോട്ടല്‍ ബില്ലില്‍നിന്ന് വ്യക്തമായിരുന്നു.
ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആര്.ജെ.പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."