സംസ്ഥാന മൊബൈല്‍ ബ്ലഡ് ക്യാംപയിന്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു
കോട്ടയം: രക്തദാനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായി 2016 ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച സംസ്ഥാനതല ബ്ലഡ് മൊബൈല്‍ ക്യാംപയിന്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു.
ജില്ലാതല ഉദ്ഘാടനം കുറവിലങ്ങാട് ദേവമാതാ കോളജ് അങ്കണത്തില്‍വച്ച് വൈക്കം ഡിവൈ.എസ്.പി. ഡി.എസ്. സുനീഷ് ബാബു നിര്‍വഹിച്ചു. ഈ ക്യാംപയിനോട് അനുബന്ധിച്ച് പാലാ ബ്ലഡ് ഫോറവും കുറവിലങ്ങാട് ദേവമാതാ കോളജ് എന്‍.സി.സി, എന്‍.എസ്.എസ് യൂനിറ്റുകളും റോട്ടറി ക്ലബ് കുറവിലങ്ങാടും സംയുക്തമായി രക്തദാനക്യാംപ് സംഘടിപ്പിച്ചു. നൂറിലധികം വിദ്യാര്‍ഥികള്‍ ക്യാംപില്‍ രക്തദാനം നടത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ ദേവമാതാ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ഫിലിപ്പ് ജോണ്‍ അധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി.
റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.സജി മഞ്ഞപ്പള്ളി, ദേവമാതാ കോളജ് എന്‍.സി.സി. ഓഫിസര്‍ ലഫ്. സതീശ് തോമസ്, ദേവമാതാ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ പ്രൊഫ. ജെയ്‌സണ്‍ പി. ജേക്കബ്, പ്രൊഫ. ദീപ്തി ജോണ്‍, പാലാ ബ്ലഡ് ഫോറം എക്‌സിക്യൂട്ടീവ് അംഗം രാജേഷ് കുര്യനാട്, ഡോ. കല (ബ്ലഡ് ബാങ്ക് കോട്ടയം മെഡിക്കല്‍ കോളേജ്), കുറവിലങ്ങാട് പൊലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, റോട്ടറി ക്ലബ് അംഗങ്ങളായ ജോയ് സ്റ്റീഫന്‍, ജോജി, ജോസ് മാത്യു, ടി.കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
എന്‍.സി.സി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജോര്‍ലിന്‍ ജോര്‍ജ്ജ്, അണ്ടര്‍ ഓഫിസര്‍മാരായ ആന്റണി ജോസഫ്, ജോസഫ് മാത്യു, എന്‍.എസ്.എസ് വോളണ്ടിയര്‍ സെക്രട്ടിമാരായ ജോസ് ജോസഫ്, ഷാബിന നാസര്‍ എന്നിവര്‍ രക്തദാനക്യാംപിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."