ജെറ്റ് സ്‌കീകള്‍, വാട്ടര്‍ക്രാഫ്റ്റുകള്‍ മുതലായവ വാടകക്കെടുക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ
dubai announces new rules for renting out jetskis and watercraft
ജെറ്റ് സ്‌കീകള്‍, വാട്ടര്‍ക്രാഫ്റ്റുകള്‍ മുതലായവ വാടകക്കെടുക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ
ദുബൈ: സമുദ്ര ഉല്ലാസത്തിനായി ജെറ്റ് സ്‌കീകള്‍, വാട്ടര്‍ക്രാഫ്റ്റുകള്‍ എന്നിവ വാടകക്കെടുക്കുന്നതില്‍ പുതിയ നിയമവുമായി ദുബൈ മാരിടൈം അതോറിറ്റി.മെയ് 11 പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 13 പ്രകാരം ഇനി മുതല്‍ വാടക്ക് കൊടുക്കുന്ന ജെറ്റ് സ്‌കീകള്‍, വാട്ടര്‍ക്രാഫ്റ്റുകള്‍ എന്നിവക്ക് ഇനി മുതല്‍ ട്രാക്കിങ്, റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്.ദുബൈ മാരിടൈം അതോറിറ്റി എമിറേറ്റ്‌സിലെ സമുദ്ര മേഖലയിലെ എല്ലാ ചലനങ്ങളേയും നിയന്ത്രിക്കാനും വിലയിരുത്താനും വേണ്ടി രൂപീകരിക്കപ്പെട്ടതാണ്.
നിയന്ത്രിത സ്പീഡ് സോണുകള്‍ക്ക് അനുസൃതമായി ജെറ്റ് സ്‌കീസ് ഉപയോഗിക്കാന്‍ ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടാതെ ഇനി മുതല്‍ ഇത്തരം ജലവാഹനങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന ട്രെയ്‌നര്‍മാര്‍ അതോറിറ്റി നല്‍കുന്ന ലൈസന്‍സ്സ്വന്തമാക്കണമെന്നും മാരിടൈം അതോറിറ്റി അറിയിച്ചു.ഒക്ടോബര്‍ 31ന് ശേഷം അധികൃതര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്താത്തവര്‍ക്ക് പിഴ ചുമത്തപ്പെടും. അഗോള നിലവാരത്തിന് അനുസരിച്ച് പുതിയ നിയമം പ്രഖ്യാപിച്ചത് ദുബൈ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. 2023 മെയ് 11ന് പ്രസ്തുത നിര്‍ദേശം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
Content Highlights:dubai announces new rules for renting out jetskis and watercraft
ജെറ്റ് സ്‌കീകള്‍, വാട്ടര്‍ക്രാഫ്റ്റുകള്‍ മുതലായവ വാടകക്കെടുക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."