കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കുറവിലങ്ങാട്: അഭിഷേകാഗ്നി കണ്‍വഷനെത്തുന്ന പതിനായിരങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി കൂറ്റന്‍ പന്തലുയരുന്നു. ദേവമാതാ കോളജ് മൈതാനത്തുയരുന്ന പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു.
280 അടി നീളവും 140 വീതിയുമായി നാല്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പ്രധാന പന്തല്‍. ഈ പന്തലിനോട് ചേര്‍ന്ന് അധിക ഇരിപ്പിടങ്ങള്‍ വേറേയും ഒരുക്കുന്നുണ്ട്.
ഏഴായിരത്തോളം ഇരിപ്പിടങ്ങളാണ് പ്രധാന പന്തലില്‍ ഒരുക്കുന്നത്. ഇതിനു പുറമേ പാരിഷ് ഹാളിന്റെ ഇരുനിലകളിലും പാര്‍ക്കിങ് മൈതാനത്തും പള്ളിയുടെ മുറ്റത്തും വേറേയും ഇരിപ്പിടങ്ങള്‍ ഒരുക്കുന്നുണ്ട്. പ്രധാന പന്തലില്‍ രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി വീല്‍ചെയര്‍ സൗകര്യമടക്കമാണ് ക്രമീകരണം. കിടപ്പ് രോഗികള്‍ക്ക് വാഹനങ്ങളില്‍ കിടന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ക്രമീകരണമുണ്ട്. ഇത്തരത്തിലെത്തുന്നവര്‍ നേരത്തെ അനുവാദം ലഭ്യമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പാരിഷ്ഹാളിലും പള്ളിമുറ്റത്തും എല്‍ഇഡി വാളുകളിലൂടെയാവും സൗകര്യം ഒരുക്കുന്നത്.
വാഹനതിരക്ക് ഒഴിവാക്കാനായി കണ്‍വന്‍ഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിങിനായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ , ബോയ്‌സ് എല്‍.പി സ്‌കൂള്‍, ഗേള്‍സ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ മൈതാനവും പള്ളിമേടയോട് ചേര്‍ന്നുള്ള പാര്‍ക്കിങ് മൈതാനവുമാണ് പ്രയോജനപ്പെടുത്തുന്നത്.
പാരിഷ് ഹാളിന് സമീപമുള്ള മൈതാനത്ത് പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. ദേവമാതാ കോളജിനോട് ചേര്‍ന്ന് പള്ളിവകപുരയിടങ്ങളിലും കോളജ് മലയാളം ബ്ലോക്ക്, പാര്‍ക്കിംഗ് നടത്താവുന്നതാണ്. വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങളൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."