അപ്‌ഡേഷനുകള്‍ക്ക് ഒരന്ത്യവുമില്ല; മെസേജ് എഡിറ്റ് ചെയ്യാനുളള ഓപ്ഷനുമായി വാട്‌സാപ്പ് ബീറ്റ
whatsapp edit button testing on beta version
അപ്‌ഡേഷനുകള്‍ക്ക് ഒരന്ത്യവുമില്ല; മെസേജ് എഡിറ്റ് ചെയ്യാനുളള ഓപ്ഷനുമായി വാട്‌സാപ്പ് ബീറ്റ
കുറച്ച് നാളുകളായി വാട്‌സാപ്പില്‍ അപ്‌ഡേഷനുകളുടെ കുത്തൊഴുക്കാണ്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുന്ന ഒട്ടേറെ ഫീച്ചറുകള്‍ അടുത്തിടെയായി ഒന്നിനു പിന്നാലെയൊന്നെന്ന തരത്തില്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്‌സാപ്പിപ്പോള്‍ അവതരിപ്പിക്കുന്നത്. മുന്‍പ് അയച്ച സന്ദേശത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്ത ശേഷം പുതിയ സന്ദേശം അയക്കണമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ നിലവില്‍ വരുന്നതോട് കൂടി അയച്ച സന്ദേശത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കും
വാട്‌സാപ്പിനെപ്പോലെ തന്നെ ജനപ്രിയമായ മറ്റൊരു മെസേജിങ് ആപ്പായ ടെലഗ്രാമില്‍ മുന്‍പേ തന്നെയുളള ഈ സൗകര്യം വാട്‌സാപ്പിന്റെ ബീറ്റാ ആപ്ലിക്കേഷനിലാണ് ഇപ്പോള്‍ ലഭ്യമായിട്ടുളളത്. സന്ദേശം അയച്ച് പതിനഞ്ച് മിനിട്ട് വരെയാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നത്. എത്രതവണ വേണമെങ്കിലും പതിനഞ്ച് മിനിട്ടിനുളളില്‍ സന്ദേശം എഡിറ്റ് ചെയ്യാമെങ്കിലും സന്ദേശം അയച്ച ഡിവൈസില്‍ നിന്നും മാത്രമെ എഡിറ്റിങ് സാധ്യമാവുകയുളളൂ. കൂടാതെ എഡിറ്റ് ചെയ്ത മെസേജില്‍ എഡിറ്റഡ് എന്ന ലേബലുണ്ടാകും. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തുകൊണ്ട് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ടെക്‌സ്റ്റ് മെസേജുകള്‍ മാത്രമേ എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുളളൂ.
Content Highlights: whatsapp edit button testing on beta version
അപ്‌ഡേഷനുകള്‍ക്ക് ഒരന്ത്യവുമില്ല; മെസേജ് എഡിറ്റ് ചെയ്യാനുളള ഓപ്ഷനുമായി വാട്‌സാപ്പ് ബീറ്റ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."