ഈ വര്‍ഷം 300 മദ്‌റസകള്‍ കൂടി അടച്ചുപൂട്ടും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി
ഈ വര്‍ഷം 300 മദ്‌റസകള്‍ കൂടി അടച്ചുപൂട്ടും
കരിംനഗര്‍: ഈ വര്‍ഷം 300 മദ്രസകള്‍ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കരിംനഗറില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എഐഎംഐഎം അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് ഹിമന്ത ബിശ്വ ശര്‍മ ഇക്കാര്യം പറഞ്ഞത്. 'ഞങ്ങള്‍ അസമിലെ ലൗ ജിഹാദ് തടയാന്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ സംസ്ഥാനത്തെ മദ്‌റസകള്‍ അടച്ചുപൂട്ടാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ മുഖ്യമന്ത്രിയായ ശേഷം അസമിലെ 600 മദ്‌റസകള്‍ അടച്ചുപൂട്ടി, ഈ വര്‍ഷം 300 മദ്രസകള്‍ കൂടി പൂട്ടുമെന്നാണ് ഒവൈസിയോട് എനിക്ക് പറയാനുണ്ട്' അസം മുഖ്യമന്ത്രി പറഞ്ഞു.
കോളജുകളും സ്‌കൂളുകളും സര്‍വകലാശാലകളും നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് 600 മദ്രസകള്‍ അടച്ചുപൂട്ടിയതെന്നായിരുന്നു നേരത്തെ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
#WATCH | Telangana: "We're working to stop love jihad in Assam, and we're also working towards closing down Madrassas in Assam. After I became CM, I closed 600 Madrassas in Assam...I want to tell Owaisi that I will close 300 more Madrassas this year...":Assam CM Himanta Biswa… pic.twitter.com/mPm8c4BKpc
— ANI (@ANI) May 14, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."