തൊഴിലുറപ്പു പദ്ധതി: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ സമരവുമായി സി.പി.ഐ
ഉഴവൂര്‍: സമീപ ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രോജക്ടുകളെല്ലം പാസാവുകയും, പണികള്‍ നടക്കുകയും, ചെയ്ത പണികള്‍ക്കു തൊഴിലാളികള്‍ക്കു വേതനവും ലഭിച്ചിട്ടും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു വച്ച പ്രോജക്ടുകള്‍ അംഗീകരിക്കപെടതെ വന്നതും കഴിഞ്ഞ ആറു മാസമായി തൊഴിലാളികള്‍ക്ക് ചെയ്ത തൊഴിലിന്റെ വേതനം തടയപെട്ടതും ബ്ലോക്ക് പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന് സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി വിലയിരുത്തി.
കഴിഞ്ഞ 10 വര്‍ഷമായി അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.കെ.ആര് നാരായണന്റെ പേരില്‍ ആരംഭിക്കുന്നതിനായി കെട്ടിടം പണി നടന്നുവരുന്ന സ്പെഷ്യാലിറ്റി ആശുപത്രി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കാത്തതും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവില്ലായ്മയാണു വെളിവാക്കുന്നത്.
ഈ കാലയളവിലെല്ലാം യു.ഡി.എഫ് നേതൃത്വത്തില്‍ പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസ്(എം) ജനപ്രതിനിധികളാണ് ഉഴവൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ചിട്ടുള്ളതും പ്രസിഡന്റ് സ്ഥാനങ്ങള്‍ അലംങ്കരിച്ചിട്ടുള്ളതും എന്നതും പ്രത്യേകം ഓര്മ്മിക്കപെടണമെന്നും സി.പി.ഐ.
ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. കെട്ടിടത്തിന് നമ്പര്‍ ഇടുവിക്കുവാനോ, കറണ്ടു കണക്ഷന് എടുത്തു നല്‍കാനോ, ഫയര്‍ ആന്റ് സേഫ്റ്റിയുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി നല്‍കുന്നതിലും കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ മുന്‍ പ്രസിഡന്റ് പി.എം മാത്യൂവും, ഇപോഴത്തെ പ്രസിഡന്റ് മോളി ലൂക്കായും പരാജയപ്പെട്ടുവെന്നും സി.പി.ഐ ആരോപിച്ചു.
അതോടൊപ്പമാണു തൊഴില്‍ ചെയ്ത തൊഴിലാളികള്‍ക്കു വേതനം പാസാക്കി നല്‍കുന്നതിലും, പുതുതായി തയ്യാറാക്കിയ പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ നിഷ്കര്‍ഷയില്‍ അംഗീകരിക്കപെടാതെ പോയതും ജനപ്രതിനിധികളുടെ ദയനീയതയാണു വെളിപെടുത്തുന്നത്.
ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാര സമരമടക്കമുള്ള പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉഴവൂരില്‍ നടത്തുമെന്നു ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."