ലൗ ജിഹാദ് കെട്ടുകഥ, വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്തണം: പോള്‍ തേലക്കാട്ട്
കോഴിക്കോട്: ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണെന്നും കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞുവെന്നും സീറോ മലബാര്‍ സഭാ ബിഷപ്പ് സിനഡ് മുന്‍ വക്താവ് പോള്‍ തേലക്കാട്ട്. ഇനി വല്ലവരുടെയും കയ്യില്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയും. ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ല. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡൂള്‍ ന്യൂസ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്.
80:20 അനുപാതം റദ്ദു ചെയ്ത വിഷയത്തില്‍ കോടതിവിധിയനുസരിച്ച് ഈ പ്രശ്നം സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സൗഹൃദപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുസ്ലിങ്ങളും ക്രൈസ്തവരും പരസ്പരം മനസ്സിലാക്കിയും അവരുടെ ഇടയിലെ അവശ വിഭാഗങ്ങളെ സഹായിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ ''ഫലസ്തീന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍'' ഉണ്ടാക്കിയതെന്നും പന്ത്രണ്ടാം പീയൂസ് തുടങ്ങി ഇന്നുവരെയുള്ള മാര്‍പാപ്പമാര്‍ ഫലസ്തീന്‍കാര്‍ക്കുവേണ്ടി സംസാരിച്ചിട്ടുമുണ്ടെന്നും ഫലസ്തീനെ പിന്തുണക്കുന്ന വിഷയത്തിലുള്ള ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറഞ്ഞു. 1947 നവംബറില്‍ ഇസ്രാഈലും ഫലസ്തീനും രണ്ടു സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് യു.എന്‍. അംഗീകരിച്ചിട്ടുമുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിക്കാന്‍ വേണ്ട പല ഒത്തുതീര്‍പ്പ് സമ്മേളനങ്ങളിലും പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ നെഹ്റുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഫലസ്തീന്‍ അനുഭാവമുള്ളവരായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഇസ്രാഈല്‍ അനുഭാവ സമീപനം സ്വീകരിക്കുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ വിവാദത്തില്‍ പക്ഷം പിടിച്ച് ഇവിടെ വൈരവും വിഭാഗീയതയും വിതയ്ക്കുന്നവരെ തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ ഇന്ത്യ ഭരിക്കുന്നവരുടെ നേരത്തെ സൂചിപ്പിച്ച വീക്ഷണ വൈകല്യത്തിന്റെ പ്രതിസന്ധി തന്നെയാണ്. അവിടത്തെ അധികാരി അവിടത്തെ മനുഷ്യരേക്കാള്‍ ആ മണ്ണും, തീരങ്ങളും വിലപ്പെട്ടതായി കാണുന്നു എന്ന് സംശയിക്കുന്നുവെന്നും പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."