HOME
DETAILS
MAL
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
June 27 2022 | 11:06 AM
കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. എഫ്.ഐ.ആറില്‍ വധശ്രമം കൂടി പൊലീസ് ഉള്‍പ്പെടുത്തി. ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റര്‍ നശിപ്പിച്ചുവെന്നാരോപിച്ചുള്ള മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."