നിയമസഭയില്‍ മാധ്യമ വിലക്ക് ഇല്ല, പ്രചാരണം ആസൂത്രിതമെന്ന് സ്പീക്കര്‍ എംബി രാജേഷ്
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാര്‍ത്ത തുടര്‍ന്നു. ആശയക്കുഴപ്പം തുടക്കത്തില്‍ ഉണ്ടായി. പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പാസ് ഉള്ളവര്‍ക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോള്‍ തന്നെ പരിഹരിച്ചു.
സഭാ നടപടികള്‍ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനല്‍ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്.
ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. ചോദ്യോത്തര വേളയില്‍ ചാനല്‍ ക്യാമറ അനുവദിക്കില്ല. പാര്‍ലമെന്റില്‍ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. പെരുമാറ്റച്ചട്ടം 10 പേജ് 148 ( സഭയില്‍ ബാഡ്ജും പ്ലക്കാര്‍ഡും ) പ്രദര്‍ശിപ്പിക്കാനാകില്ല എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മര്‍ദ്ദം നടപ്പാക്കാന്‍ സഭാ ചട്ടം അനുവദിക്കുന്നില്ല.
ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന്‍ കൂട്ടുനില്‍ക്കാനാകില്ല. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. സഭാ അംഗങ്ങള്‍ സഭയ്ക്കകത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും എം ബി രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."