കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ എ.ബി മുഹമ്മദ് അന്തരിച്ചു
ദമാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ കാസർഗോഡ് ചെമ്മനാട് സ്വദേശി എ.ബി മുഹമ്മദ് (56 )അന്തരിച്ചു. സഊദി കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സജീവ പ്രവർത്തകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്നതിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് കൊവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിചതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നില നിർത്തിയിരുന്നത്. എന്നാൽ ശാസതടസ്സം ഗുരുതരമായി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.
കാസർഗോഡ് ജില്ലയിൽ ചെമ്മനാട് പരവനടുക്കം സ്വദേശിയായ എ.ബി.മുഹമ്മദ് ദമാമിൽ ഓട്ടോ വേൾഡ് എന്ന കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്തു വരികയായിരുന്നു. സാമൂഹ്യ രംഗത്തും ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ എ.ബി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹ്യ സേവകനാണ്. ദമാം കാസർഗോഡ് അസോസിയയേഷന്റെ മുഖ്യ സംഘാടകനും കൂടിയായിരുന്നു.
നേരത്തെ പരവനടുക്കം നെച്ചിപ്പടുപ്പിലായിരുന്നു താമസിച്ചിരുന്നതെങ്കിലും ചെമ്മനാട് ലേസ്യത്തേക്ക് താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഭാര്യ: നസീബ മുഹമ്മദ്. മക്കൾ: ഹിബ, നിദ, ആസ്യ. മയ്യിത്ത് ദമ്മാമിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ, കാസർകോഡ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."