ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന വിമാനത്തിൽ എയർ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; ഒരാൾ പിടിയിൽ
ദുബായ്: ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. പഞ്ചാബിലെ ജലന്തറിലെ കോട്ലി ഗ്രാമത്തിലെ രജീന്ദർ സിങ് എന്നയാളാണ് പിടിയിലായത്. അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സെക്ഷൻ 354, സെക്‌ഷൻ 509 എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.
മദ്യപിച്ച് എയർ ഹോസ്റ്റസുമായി തർക്കിച്ചശേഷം അവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം എയർ ഹോസ്റ്റസ് ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. എയർലൈന്‍റെ സഹസുരക്ഷ മാനേജരാണ് പൊലിസിൽ പരാതി നൽകിയത്.
ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക, വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."