HOME
DETAILS

ബി.ജെ.പിയില്‍നിന്ന് ശ്രീരാമനിലേക്കുള്ള ദൂരം

  
backup
June 17 2021 | 18:06 PM

6514533-2021

 

അരുണ്‍ കരിപ്പാല്‍


ഭഗവാന്‍ ശ്രീരാമന് ഇന്ത്യന്‍ ജനതയുമായി വിശിഷ്യാ ഹിന്ദുമതവുമായി അഭേദ്യമായ ബന്ധമുണ്ട്. ത്രേതായുഗത്തില്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമചന്ദ്രന്‍ പിറവിയെടുക്കുന്നത്. ശ്രീകൃഷ്ണാവതാരം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹിന്ദുമതവിശ്വാസിക്ക് ഭഗവാന്‍ ശ്രീരാമന്‍. ദശരഥ മഹാരാജാവ് കൈകേയിക് നല്‍കിയ വാക്ക് പാലിക്കാന്‍ തനിക്കു ലഭിക്കേണ്ട രാജപദവി വേണ്ടന്നുവച്ച് ശ്രീരാമന്‍ നീണ്ട പതിനാലു വര്‍ഷം വനവാസം ഏറ്റുവാങ്ങുന്നു. ഇതറിഞ്ഞു ഭരതന്‍ ശ്രീരാമനെ കണ്ട് അമ്മ ചെയ്ത തെറ്റ് പൊറുത്തു ഭരണമേല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ അത് തള്ളുകയും ഭരതനോട് ഭരണം നടത്താന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. തുടര്‍ന്ന് ശ്രീരാമചന്ദ്രന്റെ പാദുകം ഭരതന്‍ വാങ്ങി അത് സിംഹാസനത്തില്‍വച്ച് പതിനാലു വര്‍ഷം ഭരണം തുടരുകയാണുണ്ടായത്. പിന്നീട് ശ്രീരാമന്റെ ഭരണത്തില്‍ ധര്‍മത്തിന് പ്രാധാന്യം നല്‍കിയുള്ള നീതിയലധിഷ്ഠിതമായ ഭരണമാണുണ്ടായത്. എല്ലാ നന്മകളും അടങ്ങിയ യുക്തിയുക്തതയുള്ള, ശരിയായ തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയും ഭരണാധികാരിയുമായാണ് ശ്രീരാമന്റെ കാലത്തെ ഓര്‍ക്കുന്നത്. അന്ന് ജനങ്ങള്‍ സന്തുഷ്ടരുമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശ്രീരാമാനുള്ള സ്ഥാനം മനസിലാക്കിയാണ് സദ്ഭരണത്തെ സൂചിപ്പിക്കാന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തന്റെ രാഷ്ട്രസങ്കല്‍പത്തിന് രാമരാജ്യമെന്ന് പേര് നല്‍കിയത്. അത് കേവലം മതത്തിനപ്പുറം രാമനും റഹീമും ഒന്നായ ധര്‍മരാജ്യമായിരുന്നു. ഒരു മതത്തെ പ്രതിനിധീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് രാമന്റെ രാജ്യം സ്വപ്നം കണ്ട ഗാന്ധിജിയെ ഹിന്ദുത്വ ഭ്രാന്തനായ നാഥുറാം ഗോഡ്‌സെ കൊല ചെയ്തത്. ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിന് ഗാന്ധി എതിരാണെന്ന കൃത്യമായ ബോധ്യത്തോടുകൂടി തന്നെയാണ് ആസൂത്രിതമായി അദ്ദേഹത്തിന്റെ കൊലപാതകം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളില്‍ ജാതിക്കും ഭാഷക്കും മതത്തിനുമപ്പുറം ആഴത്തില്‍ സ്പര്‍ശിച്ചതുകൊണ്ടാണ് സവര്‍ക്കരുടെയും ഗോള്‍വാല്‍ക്കറുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം വേരൂന്നാതെ പോയത്. രാഷ്ട്രപിതാവിന്റെ കൊലപാതകത്തിലൂടെ ഒന്നുകൂടെ ഇന്ത്യയിലെ ജനം സംഘപ്രസ്ഥാനങ്ങളോടും ഹിന്ദു മഹാസഭയോടുമൊക്കെ അകന്നു.


സ്വാതന്ത്ര്യാനന്തരം, ജനസംഘത്തിന്റെ തുടര്‍ച്ചയായ ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള ആയുധമായി മാറി ഭഗവാന്‍ ശ്രീരാമന്‍. ഹിന്ദുമതത്തോട് ഇത്രയധികം ഇഴുകിച്ചേര്‍ന്ന ഒരു വിശ്വാസത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അജന്‍ഡ. അദ്വാനിയുടെ രഥയാത്രയും പിന്നീടു ബാബരി മസ്ജിദ് തകര്‍ക്കലും ഇന്നത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിലും എത്തിനില്‍ക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായ ശ്രീരാമനെ സംഘ്പരിവാറും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കി. ശ്രീരാമന്റെ ജീവിതവും ബി.ജെ.പിയുടെ പ്രവൃത്തിയും ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ല. ശ്രീരാമചരിത്രം ത്യാഗത്തിന്റെയും സഹിഷ്ണതയുടെയും പരസ്പര ബഹുമാനത്തിന്റേയും നേര്‍രൂപമായിരുന്നെങ്കില്‍ ഇന്ന് ശ്രീരാമനെ ആയുധമാക്കുന്ന ബി.ജെ.പി ഭരണം ഇതിന്റെ നേര്‍വിപരീതമാണ്. ധര്‍മത്തിലധിഷ്ഠിതമായ ശ്രീരാമ ഭരണത്തില്‍നിന്ന് അധര്‍മത്തിലധിഷ്ഠിതമായ മോദി ഭരണത്തിലേക്കെത്തി കാര്യങ്ങള്‍.


കൈയില്‍വന്ന അധികാരം വേണ്ടന്നുവച്ച് സ്വയം വനവാസം വരിച്ച വ്യക്തിയായിരുന്നു ശ്രീരാമന്‍. എന്നാല്‍, ഇന്ന് ജനവിധിയിലൂടെ അധികാരത്തില്‍ എത്തിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ഏതുവിധേനയും പിടിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ്. പണവും സ്ഥാപനങ്ങളും ഒക്കെ അതിനുവേണ്ടി ഉപയോഗിക്കപ്പെടുത്തുന്നു. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് പശ്ചിമബംഗാളിലേത്. ആദ്യം മമത ബാനര്‍ജിയുടെ കൂടെയുള്ള എം.എല്‍.എമാരെ വിലക്കെടുത്തു, സി.ബി.ഐ, ഇ.ഡി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി. പിന്നീട് തെരഞ്ഞെടുപ്പു വന്നപ്പോള്‍ ജനം വീണ്ടും മമത ബാനര്‍ജിയെ തന്നെ തെരഞ്ഞെടുത്തപ്പോള്‍ അത് അംഗീകരിക്കാതെ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കുന്ന അസാധാരണ തീരുമാനംപോലും എടുത്തു. ഒടുവില്‍ ചീഫ് സെക്രട്ടറി വിരമിച്ചു പോയി. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഡി.എം.കെ നേതാവ് സ്റ്റാലിനെ ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ഡല്‍ഹിയില്‍ നിന്നുള്ള ആദായ നികുതി സംഘം റെയ്ഡു നടത്തിയത്. അദ്ദേഹവുമായി ബന്ധപ്പെട്ട നാലിടങ്ങളില്‍ ഒരേസമയം റെയ്ഡു നടത്തി. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉന്നംവച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയാണ്. പണംകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രം നടത്തിയ ഇടപെടലുകളെ ചെറുക്കാന്‍ നേതൃത്വം നല്‍കിയത് ഡി.കെ ആയിരുന്നു. കര്‍ണാടകത്തിലെ ബി.ജെ.പിയുടെ പതനത്തിനു ഡി.കെയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിരുന്നു. അതുകൊണ്ടാണ് സി.ബി.ഐയെ വച്ചുള്ള ഒതുക്കല്‍ ശ്രമങ്ങള്‍ നടത്തിയത്.
കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പിന്തുണക്കുന്നവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും എല്ലാം ബി.ജെ.പി ഈ അധികാര ദുര്‍വിനിയോഗം നടത്തി. അതിന്റെ തുടര്‍ച്ചയാണ് സമാധാനത്തില്‍ കഴിയുന്ന ലക്ഷദ്വീപ് ജനതയുടെ മേല്‍ കൊണ്ടുവന്ന ഏകപക്ഷീയ നിയന്ത്രണങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ ഏജന്റായ അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍ പഞ്ചായത്ത് തൊട്ടു പാര്‍ലമെന്റുവരെയുള്ള ജനപ്രതിനിധികളെ നോക്കുകുത്തിയാക്കി ദ്വീപ് ജനതയുടെ സ്വത്തും സ്വാതന്ത്ര്യവും ഇല്ലാതാക്കി, സംസ്‌കാരത്തെ നശിപ്പിച്ചു അശാന്തിയിലേക്ക് എത്തിക്കുകയായിരുന്നു. പൊങ്ങച്ചം, അത്യാഗ്രഹം, കോപം തുടങ്ങിയവ നരകത്തിലേക്കുള്ള പാതയാണെന്നും ഇത് ഒഴിവാക്കുന്നവര്‍ ശ്രീരാമ പാതയിലുമാണെന്നാണ് ശ്രീരാമചന്ദ്ര ഭക്തനും രാമചരിത മാനസത്തിന്റെ കര്‍ത്താവുമായ തുളസിദാസ് പറഞ്ഞിട്ടുള്ളത്. ഈ തത്വങ്ങള്‍ക്ക് തീര്‍ത്തും വിപരീതമായാണ് രാമനെ കേവലം രാഷ്ട്രീയായുധം മാത്രമാക്കി ബി.ജെ.പി അധികാരം കൈയാളുന്നതും അത് വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നതും. അതിന്റെ ഭാഗമായി തന്നെയാണ് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ രാമക്ഷേത്രം ഒരു അതിവൈകാരിക വിഷയമായി എന്നും നിലനിര്‍ത്തുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിലേക്കുള്ള സംഭാവന ഒരു പുണ്യപ്രവൃത്തിയായി പ്രചരിപ്പിച്ചു വലിയ കാംപയിന്‍തന്നെ രാജ്യത്ത് നടന്നിരുന്നു. പാവപ്പെട്ടവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ് ഇതിലേക്കു ശ്രീരാമകഥയിലെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ സാമ്പത്തികമായി സഹായിച്ചു പങ്കാളിയായത്. 1100 കോടി ലക്ഷ്യമിട്ടു വി.എച്ച്.പി നടത്തിയ ധനസമാഹരണം ജനപങ്കാളിത്തംകൊണ്ട് ഏതാണ്ട് 2100 കോടിയെത്തി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ശ്രീരാമനെ പോലും വിറ്റു കാശാക്കാന്‍ ബി.ജെ.പിക്കു ഒരു മടിയുമില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അയോധ്യയില്‍ 5.8 കോടിയോളം ന്യായവിലവരുന്ന സ്ഥലം രണ്ട് കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും വെറും അഞ്ചു മിനുട്ടിനുള്ളില്‍ അതേ സ്ഥലം ഒന്‍പത് ഇരട്ടിയോളം വിലക്ക് രാമജന്മഭൂമി ട്രസ്റ്റിന് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ്. ഈ രണ്ടു ഇടപാടിലെയും സാക്ഷികള്‍ ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബി.ജെ.പി മേയര്‍ ഋഷികേശ് ഉപാധ്യയമാണെന്നത് ശ്രദ്ധേയമാണ്. ട്രസ്റ്റിന്റെ ജനറല്‍ സെക്രെട്ടറി കൂടിയായ വി.എച്ച്.പി നേതാവ് ചമ്പത് റായിയുടെ കാര്‍മികത്വത്തിലാണ് മൊത്തം ഡീലുകള്‍ എന്ന് പുറത്തുവന്നിരിക്കുകയാണ്. വിശ്വാസികള്‍ നല്‍കിയ പണം മറ്റു താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നാണ് സൂചിപ്പിക്കുന്നത്. ലളിത ജീവിതം നയിച്ച് ധര്‍മത്തില്‍ അധിഷ്ഠിതമായ ഭരണം നടത്തിയ ശ്രീരാമചന്ദ്രനെ വൈകാരിക വിഷയമാക്കി, രാഷ്ട്രീയായുധമാക്കി അധികാരം കൈപിടിയിലൊതുക്കാനും വ്യാപിപ്പിക്കാനും അതുവഴി സ്വത്തു സമ്പാദനത്തിനും ആഡംബരത്തിനുമൊക്കെ ഉപയോഗപ്പെടുത്തുകയാണ്. ബി.ജെ.പി ശൈലിക്ക് ശ്രീരാമ ജീവിതത്തില്‍ നിന്ന് ഒരുപാടു ദൂരമുണ്ട്. മതവും ദൈവങ്ങളും മനുഷ്യന്റെ സ്വകാര്യതയുടെ ഭാഗമാവണം, അത് രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കരുത്. മതത്തിലെ നല്ല തത്വങ്ങള്‍ രാഷ്ട്രീയത്തെ നയിക്കണം. ഇന്ത്യയിലെ ഭരണാധികാരികളുടെ ധര്‍മപുസ്തകം ഇന്ത്യന്‍ ഭരണഘടനയാണ്. അത് മറക്കുമ്പോള്‍ ജനമതു ഓര്‍മിപ്പിക്കുകതന്നെ വേണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago