HOME
DETAILS

വിദൂര കോഴ്‌സുകൾ: പ്രതിസന്ധി സൃഷ്ടിക്കുന്നത് ആർക്കു വേണ്ടി?

  
backup
June 28 2022 | 03:06 AM

distance-courses-who-is-creating-the-crisis-for-2022

ഡോ. പി.പി മുഹമ്മദ്


പ്ലസ്ടുവിന് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും ഇഷ്ടവിഷയം തിരഞ്ഞെടുത്ത് ബിരുദപഠനം നടത്താൻ സർക്കാർ എയ്ഡഡ് കോളജുകളിൽ സീറ്റില്ല എന്നതാണ് മലബാറിലെ പൊതുവെയുള്ള അവസ്ഥ. സാധാരണക്കാരായ വിദ്യാർഥികൾക്കു കനത്ത ഫീസ് ഈടാക്കുന്ന സ്വാശ്രയ, സ്വകാര്യ കോളജുകളാകട്ടെ, ഭൗതികസൗകര്യങ്ങളിലും ഗുണനിലവാരത്തിലും അധ്യാപകരുടെ യോഗ്യതാ വിഷയത്തിലും ശോചനീയ അവസ്ഥയിലുമാണ്. ഇതിനിടയിൽ, അടിസ്ഥാന വർഗത്തിന്റെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ സാധാരണക്കാരന്റെ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേരളത്തിലെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നിർത്തിവയ്ക്കാനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ഈ ഗണത്തിൽപെടുന്നതാണ്.
കഴിഞ്ഞ ഇടതുസർക്കാരിന്റെ അവസാനവർഷം മുന്നൊരുക്കമോ കൂടിയാലോചനയോ ഇല്ലാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ ശ്രീനാരായണഗുരു ഓപൺ സർവകലാശാല പ്രഖ്യാപിക്കുന്നു. ഓർഡിനൻസ് നിലവിൽവന്നതു മുതൽ എല്ലാ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, തുടർവിദ്യാഭ്യാസ പരിപാടികളും പ്രൈവറ്റ് രജിസ്‌ട്രേഷനും ഇനിമുതൽ നടത്താൻ പാടില്ലെന്നും അത്തരം കോഴ്‌സുകൾ പൂർണമായും ഇനി ഓപൺ സർവകലാശാലക്കായിരിക്കുമെന്നും ഉത്തരവിറക്കി. വർഷം രണ്ടു കഴിഞ്ഞിട്ടും ഈ സർവകലാശാലക്ക് അംഗീകാരം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്കു സാധിച്ചില്ല.
ഓപൺ കോഴ്‌സുകൾ നടത്തണമെങ്കിൽ യു.ജി.സിയുടെ പ്രത്യേക സമിതിയായ ഡിസ്റ്റൻസ് എജ്യുക്കേഷൻ കൗൺസിൽ ഇപ്പോഴത്തെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം നേടിയെടുത്താൽ മാത്രമേ സാധിക്കൂവെന്ന വിവരംപോലും ഡോ. ജലീലിനോ, പിന്നീട് മന്ത്രിയായ ഡോ. ബിന്ദുവിനോ, ഹൈടെക് ഉപദേശികൾക്കോ ഉണ്ടായില്ല. ഓർഡിനൻസ് നിലവിൽ വന്നതുമുതൽ 2021-22 അധ്യയനവർഷം കേരളത്തിലെ ഒരു സർവകലാശാലയും വിദൂര കോഴ്‌സ് പരസ്യം ചെയ്തില്ല. ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു പഠനാവസരം നഷ്ടപ്പെട്ടു. പ്രതിപക്ഷം നിയമസഭയിൽ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ആ വർഷം കോഴ്‌സ് തുടരാൻ അനുമതിനൽകി ഉത്തരവായി. ജൂണിൽ കോഴ്‌സ് ആരംഭിച്ച അധ്യയനവർഷം അറുപതിനായിരത്തിലധികം വിദ്യാർഥികൾ കോഴ്‌സിനു ചേരുമായിരുന്ന കാലിക്കറ്റിൽ കഴിഞ്ഞ നവംബർ മാസം ആരംഭിച്ച കോഴ്‌സിൽ 30,387 വിദ്യാർഥികളാണ് ചേർന്നത്. ഈ വർഷം ഇതുവരെ ഓപൺ യൂനിവേഴ്‌സിറ്റി അംഗീകാരം നേടിയിട്ടില്ല. നാക് വിസിറ്റിനുള്ള ടീം വരികയോ, അവരുടെ സന്ദർശനം ഉറപ്പാക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ വർഷം ഓപൺ കോഴ്‌സുകൾ നടത്തരുതെന്ന് മന്ത്രി ഡോ. ബിന്ദു ഉത്തരവിറക്കിയിരിക്കുകയാണ്. ഈ നടപടി വിദ്യാർഥിവിരുദ്ധമാണ്. ഇത് ആരെ സഹായിക്കാനാണ്? കേരളത്തിലെ സ്വാശ്രയ കോളജുകളിൽ ഫീസും കോഴയും നൽകാൻ സാധിക്കാത്ത സാധാരണക്കാരന്റെ മക്കൾ എന്തുചെയ്യും?
നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫെയിംവർക്ക് നൂറിനകം വരുന്ന സർവകലാശാലകൾക്ക് വിദ്യൂര കോഴ്‌സുകൾ നടത്താനുള്ള അനുമതി നൽകുന്നത് പ്രകാരം 2026 വരെ വിദൂര കോഴ്‌സ് നടത്തുന്നതിനുള്ള അനുമതി കാലിക്കറ്റ് സർവകലാശാലക്കുണ്ട്. പുതിയ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിച്ച കേരള സർവകലാശാലക്കും അനുമതി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


കേരളത്തിൽ ഏറ്റവും വിദ്യാർഥിസൗഹൃദമായി വിദൂര കോഴ്‌സുകൾ നടത്തപ്പെടുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലയിലാണ് ഏറ്റവും കുറഞ്ഞ ഫീസിൽ വിദൂര പഠനം സാധ്യമാകുന്നത്. ബി.എക്ക് 1,545 രൂപ, ബി കോം 2,000 രൂപ, ബി.ബി.എ 3,500 രൂപ എന്നിങ്ങനെയാണ് പ്രതിവർഷ ഫീസ്. പുതിയ എസ്.എൻ ഓപൺ യൂനിവേഴ്‌സിറ്റിയിൽ നിർദേശിക്കപ്പെട്ട ഫീസ് ഇതിന്റെ മൂന്നിരട്ടിയിലധികമാണ്. കാലിക്കറ്റിൽ 13 യു.ജി കോഴ്‌സുകളും 13 പി.ജി കോഴ്‌സുകളും പൂർണമായ അംഗീകാരത്തോടെ നടത്തിയിരുന്നു. ഇതാണിപ്പോൾ നിർത്തിവയ്ക്കാൻ നിർദേശിക്കപ്പെട്ടത്.


ഓപൺ യൂനിവേഴ്‌സിറ്റി ബിരുദവും സാധാരണ നിലയിൽ നൽകപ്പെടുന്ന യൂനിവേഴ്‌സിറ്റി ബിരുദങ്ങളും തമ്മിൽ സ്വീകാര്യതയിൽ വലിയ അന്തരമുണ്ട്. പല ഗൾഫ് നാടുകളിലേക്കുള്ള ഇന്റർവ്യൂകളിൽ വിദഗ്ധനായിരുന്നതിന്റെ അനുഭവത്തിൽ പറയട്ടെ: കേരളത്തിലെ സർവകലാശാല ബിരുദങ്ങൾക്ക് പൊതുവിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദങ്ങൾക്ക് പ്രത്യേകിച്ചും മറ്റു ഇന്ത്യൻ യൂനിവേഴ്‌സിറ്റി ബിരുദങ്ങളെ അപേക്ഷിച്ച് സ്വീകാര്യത കൂടുതലാണ്. ഓപൺ യൂനിവേഴ്‌സിറ്റി ബിരുദങ്ങൾക്കു പലയിടത്തും സ്വീകാര്യത വളരെ കുറവുമാണ്. ഓപൺ യൂനിവേഴ്‌സിറ്റിയിൽ 12 ബിരുദ കോഴ്‌സുകളും 8 പി.ജി കോഴ്‌സുകളുമാണ് അംഗീകാരത്തിനായി സമർപ്പിച്ചത് എന്നു മനസിലാകുന്നു. സർവകലാശാലകളിലുള്ള ഓപൺ കോഴ്‌സുകളുമായി താരതമ്യം ചെയ്താൽ ഇതു വളരെ അപര്യാപ്തമാണെന്നു പറയാം. ഇപ്പോൾ ലഭിച്ച വിവരപ്രകാരം അഫ്‌സലുൽ ഉലമ അറബി, പ്രലിമിനറി മുതലായ കോഴ്‌സുകൾ പഠിക്കാനുള്ള അവസരം തന്നെ നഷ്ടപ്പെടും.


തമിഴ്‌നാട്, കർണാടക തുടങ്ങി ഇന്ത്യയിലെ ഡസനിലധികം സംസ്ഥാനങ്ങളിൽ സർവകലാശാലകളിൽ ഓപൺ യൂനിവേഴ്‌സിറ്റി നിലവിലുള്ളപ്പോൾതന്നെ വിദൂര കോഴ്‌സുകൾ നടത്തപ്പെടുന്നുണ്ട്. ഓപൺ എന്നു പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലാത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സർവകലാശാലകൾ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുമെന്നതും ഒരു വസ്തുതയാണ്. കേരളത്തിലെ നിലവിലെ അവസ്ഥയിൽ തന്നെ ധാരാളം കുട്ടികൾ തമിഴ്‌നാട്ടിലെ അണ്ണാമല, മധുര കാമരാജ്, കർണാടകയിലെ ബംഗളൂരു, മൈസൂർ തുടങ്ങിയ സർവകലാശാലകളിൽ വിദൂര പഠനത്തിനായി ചേരുന്നുണ്ട്. ഓപൺ വിദൂരപഠനം കൊല്ലത്തെ എസ്.എൻ സർവകലാശാലയിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ അവിടേക്ക് പോകുന്നതിനു പകരം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടുതലായി ഒഴുകുമെന്ന കാര്യത്തിൽ സംശയമില്ല.


സംസ്ഥാനത്തെ വിദ്യാർഥികളുടെ താൽപര്യങ്ങൾ ഹനിക്കുന്ന ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണം. ഓപൺ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരലഭ്യതയുടെ പേരിൽ തടയപ്പെട്ട കേരളത്തിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ സർവകലാശാലകൾ സാമ്പത്തികമായി പ്രയാസങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ഒരു നേട്ടവും സംസ്ഥാനത്തിനു പുതിയതായി ലഭിക്കാത്ത ഓപൺ സർവകലാശാലയുടെ പേരിൽ വിദൂര കോഴ്‌സുകൾ തടയപ്പെട്ടത് ന്യായമല്ല. വിദ്യാർഥി പ്രക്ഷോഭങ്ങൾ ഈ വിഷയത്തിൽ കാര്യമായി ഇല്ലാത്തത് എന്തുകൊണ്ടെന്നും വിചാരപ്പെടേണ്ടതുണ്ട്.

(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ ആണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago