പുനഃസംഘടനയില്‍ മുന്‍ഗണന വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാക്കള്‍
തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരേയും എം.പി, എം.എല്‍.എമാരെയും ഭാരവാഹികളായി പരിഗണിക്കരുത്. എല്ലാ തലങ്ങളിലുമുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. നിലവില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായവരെയും ഡി.സി.സി പുന:സംഘടനയില്‍ പരിഗണിക്കരുതെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പരിചയസമ്പന്നതക്കും യുവത്വത്തിനും തുല്യപരിഗണന നല്‍കിവേണം കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കേണ്ടത്. 60 കഴിഞ്ഞവരെ ഡി.സി.സി പ്രസിഡന്റുമാരാക്കരുത്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റുമാരായും സംസ്ഥാന ഭാരവാഹികളായും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചവരെ മാത്രമേ ഡി.സി.സി ഭാരവാഹികളാക്കാവൂ.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഉള്‍പ്പെടെ എല്ലാ പോഷകസംഘടനകളുടെയും നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ വരണം.
മുഴുവന്‍സമയം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയാവുന്നവരെ മാത്രമേ പ്രസിഡന്റ് സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ പാടുള്ളൂവെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."