പിരിച്ചത് വാക്‌സിന്‍ വാങ്ങാന്‍ നല്‍കിയത് സാംസ്‌കാരിക വകുപ്പിനും കെ.എസ്.ആര്‍.ടി.സിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ജീവിതകാല സമ്പാദ്യമാകെ നല്‍കിയും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തവരുടെ പണം വാങ്ങി സര്‍ക്കാര്‍ പറ്റിച്ചു. വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തവര്‍ നല്‍കിയ കോടികള്‍ സര്‍ക്കാര്‍ വകമാറ്റി.
കഴിഞ്ഞ എപ്രിലില്‍ കൊവിഡ് വാക്‌സിന്‍ പണം കൊടുത്തു വാങ്ങാന്‍ കേന്ദ്രം നിര്‍ദേശിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ അതേറ്റെടുക്കുകയും വാക്‌സിന്‍ ചലഞ്ചിലേക്ക് പണം ആവശ്യപ്പെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കണക്കുകള്‍ നിരത്തിയതിനു പിന്നാലെ വലിയ സഹായമൊഴുകി. എന്നാല്‍ കോടികള്‍ എത്തിയിട്ടും ചലഞ്ചിന് ദുരിതാശ്വാസനിധിയില്‍ പ്രത്യേക ഹെഡ് ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സി.എം.ഡി.ആര്‍.എഫില്‍ തുടങ്ങിയ ഹെഡിലാണ് വാക്‌സിന്‍ ചലഞ്ചില്‍ എത്തിയ തുകയും ഉള്‍പ്പെടുത്തിയത്. ഇതോടെ കൊവിഡ് സഹായവും വാക്‌സിന്‍ ചലഞ്ചും ഒരുമിച്ചായി. കണക്കില്‍ ഇതുവരെ 696.23 കോടി രൂപയാണ് എത്തിയത്.
എന്നാല്‍ ഇതു പൂര്‍ണമായി സര്‍ക്കാര്‍ ചെലവാക്കി. ഇതിലൊരു പങ്ക് കൊടുത്തത് കെ.എസ്.ആര്‍.ടി.സിക്കും സഹകരണ വകുപ്പിനും സാംസ്‌കാരിക വകുപ്പിനും. കൂടാതെ ഭക്ഷ്യ കിറ്റ് നല്‍കാനും കശ്മീരി കുടുംബങ്ങള്‍ക്കുള്ള സഹായത്തിനും മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിനുള്ള സഹായത്തിനും വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കുമുള്ള സഹായങ്ങള്‍ക്കും ഇതില്‍ നിന്നായിരുന്നു ധനവിനിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."