രാജ്യത്ത് ആശങ്കയൊഴിയുന്നു; 24 മണിക്കൂറിനിടെ 62,480 പുതിയ കൊവിഡ് കേസുകള്‍, മരണം 1,587; പതിനായിരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
88,977 പേര് രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. കേരളത്തില്‍ മാത്രമാണ് കഴിഞ്ഞ ദിവസം പതിനായിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്(12,469).
2,97,62,793 ആണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 2,85,80,647 പേര് രോഗമുക്തി നേടി. 3,83,490 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 7,98,656 പേര് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നു.
72 ദിവസത്തിന് ശേഷമാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്. 38,71,67,696 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,29,476 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആര് അറിയിച്ചു. ഇതുവരെ 26,89,60,399 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."