HOME
DETAILS

വിദ്യാര്‍ഥിയുടെ ആത്മഹത്യ: കോളജ് അധികൃതരുടെ വിശദീകരണം

  
backup
May 16 2023 | 12:05 PM

balaramapuram-death-latest-news

കോളജ് അധികൃതരുടെ വിശദീകരണം

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷണല്‍ കോംപ്ലക്‌സ് അധികൃതര്‍.

2000 ത്തില്‍ സ്ഥാപിതമായ അല്‍ അമാന്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഇത് വരെയുള്ള ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിവസമായിരുന്നു 13- 05- 2023 ശനിയാഴ്ച. അസ്മിയ മോള്‍ എന്ന വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അല്‍ അമാന്‍ കുടുംബാംഗങ്ങള്‍ വലിയ ദുഃഖവും ഹൃദയം തൊട്ട വേദനയും അറിയിക്കുന്നു. ഒപ്പം ആ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നു. കഴിഞ്ഞ 23 വര്‍ഷമായി അല്‍ അമാന്‍ കോംപ്ലക്‌സില്‍ നടന്നു വരുന്ന മൂന്ന് സ്ഥാപനങ്ങളാണ് അറബിക് കോളേജും ഹിഫ്‌സ് കോളജും പബ്ലിക് സ്‌കൂളും. രണ്ടര പതിറ്റാണ്ടോളം വരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചരിത്രം പൊതു സമൂഹത്തിന്റെ മുന്നില്‍ തുറന്ന പുസ്തകം പോലെ വ്യക്തമാണ്. രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഈ സംഭവം വലിയ ഞെട്ടലോടയാണ് അല്‍ അമാന്‍ കുടുംബം കാണുന്നത്.

2021 മാര്‍ച്ച് മാസം എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ അസ്മിയ മോള്‍ 02/06/2022 ന് +1 (scole kerala) ലേക്കാണ് കോളജിലേക്ക് അഡ്മിഷന്‍ എടുത്തത്. ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കി പെരുന്നാള്‍ അവധി കഴിഞ്ഞ് 02/05/2023 ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത് . മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവ രീതി ആയിരുന്നു വിദ്യാര്‍ത്ഥിനിയില്‍ കണ്ട് വന്നത്. ഒറ്റക്ക് ഇരിക്കല്‍, വിഷാദം, കുറഞ്ഞ ആളുകളോട് മാത്രം സംസാരം, കൂടുതല്‍ സമയം ഉറക്കം തുടങ്ങിയ സ്വഭാവ ലക്ഷണങ്ങള്‍ കണ്ട് വന്നിരുന്നു. അതിനിടക്ക് 13/05/2023 ശനിയാഴ്ച രാവിലെ മുതല്‍ ശരീര വേദനയാണെന്ന് പറഞ്ഞ് മെഡിക്കല്‍ റൂമില്‍ വിശ്രമത്തില്‍ ആയിരുന്നു. ആവശ്യമായ ശുശ്രൂഷ, നാശ്ത, ഉച്ച ഭക്ഷണം, വൈകുന്നേരത്തെ സ്‌നാക്ക്‌സ് ഇതെല്ലാം കഴിച്ചിരുന്നു.സാധാരണ വീട്ടിലേക്ക് വിളിക്കാറുള്ള വെള്ളിയാഴ്ച, ഫോണ്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ആയിരുന്നു വിദ്യാര്‍ഥിനികള്‍ക്ക് സൗകര്യപ്പെടുത്തി കൊടുത്തത്.

അന്ന് ഉച്ചക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.അതിനെ തുടര്‍ന്ന് വലിയ മന പ്രയാസവും വേദനയും അതിലെ സംസാരവും കൂട്ടുകാരോട് പങ്ക് വെച്ചിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. വൈകുന്നേരം അഞ്ച് മണി സമയം വരെ കുട്ടിയെ അധ്യാപികയും വിദ്യാര്‍ഥിനികളും കണ്ടിട്ടുണ്ട് . 2 .15 മണിക്ക് ശേഷം ഫോണില്‍ സംസാരിച്ച രക്ഷിതാക്കള്‍ 5.20 ന് കോളേജില്‍ എത്തി. ഈ സമയത്തിനിടക്ക് അവരുടെ ഫോണ്‍ സംസാരത്തിന്റെ വിശദാംശങ്ങളൊന്നും കോളേജ് അധികൃതരുമായി ഫോണ്‍ വിളിച്ചവര്‍ പങ്ക് വെച്ചിരുന്നില്ല. രക്ഷിതാക്കള്‍ വന്ന വിവരം വിദ്യാര്‍ഥിനിയെ അറിയിക്കാന്‍ അന്വേഷിച്ചപ്പോള്‍ എവിടെയും കാണാന്‍ കഴിഞ്ഞില്ല.ലൈബ്രറി റൂം മാത്രം അകത്ത് നിന്ന് പൂട്ടപ്പെട്ട് ജന വാതിലുകള്‍ അടച്ച നിലയില്‍ കാണപ്പെട്ടു. ഏകദേശം 5 .45 ന് ജനല്‍ ചില്ലു പൊളിച്ച് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തോട് പരിപൂര്‍ണമായും സഹകരിക്കുന്നുണ്ട്.

സത്യം വെളിച്ചത്ത് വരിക തന്നെ ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരില്‍ പരിപൂര്‍ണ വിശ്വാസം ഉണ്ട്.രണ്ടര പതിറ്റാണ്ട് കാലം പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസത്യങ്ങള്‍ കൊണ്ട് തകര്‍ന്നു പോകരുത്.പബ്ലിക് സ്‌കൂള്‍ അടക്കമുള്ള അല്‍ അമാന്‍ ക്യാമ്പസ് ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും അവലംബമാണ്.

യാതൊരു വിധ സാമ്പത്തിക നേട്ടമോ വ്യക്തി താല്‍പര്യമോ ഇല്ലാതെ, നാടിനും രാജ്യത്തിനും അറിവ് കൊണ്ട് ശക്തി പകരുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.ആയതിനാല്‍ മറ്റ് തെറ്റായ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്.എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതിനും സംഭവിച്ചതിനും കടക വിരുദ്ധമായി അടിച്ച് കൊന്നു, കെട്ടി തൂക്കി, റൂമില്‍ അടച്ചു, മാതാപിതാക്കളെ തടഞ്ഞ് വെച്ചു തുടങ്ങിയ ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിട്ടുള്ളത് തികച്ചും വാസ്തവ വിരുദ്ധവും അപലപനീയവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago