കേരളത്തിന്റെ അവസ്ഥ ശ്രീലങ്കക്ക് സമാനമെന്ന് പ്രതിപക്ഷം: മൊത്തം കടം 3,32, 291 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി, ധവളപത്രമിറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32, 291 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധിയാണ് കടം പെരുകാന്‍ കാരണമായതെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കില്ലെന്നും ബാധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ട് പോക്കിന് തടസ്സമാവില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.
പ്രതിസന്ധി മറികടക്കാന്‍ നികുതി പിരിവ് ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞുവെന്നാണ് മന്ത്രിയുടെ അവകാശവാദം.
എന്നാല്‍ കേരളത്തിലെ അവസ്ഥ ശ്രീലങ്കന്‍ പ്രതിസന്ധിക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രീലങ്കയുമായി സംസ്ഥാനത്തെ കടം താരത്യമം ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
കടം എടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോവാനാവില്ല. കടം കുറയ്ക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള ഒരു വികസന പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാനുദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."