HOME
DETAILS
MAL
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം: ചര്‍ച്ചകള്‍ നാളെയും തുടരും
backup
May 16 2023 | 16:05 PM
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം: ചര്‍ച്ചകള്‍ നാളെയും തുടരും
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നാളെയും തുടരും. ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ചര്‍ച്ച നടത്തി. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ ഡികെ ശിവകുമാര്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നത നേതാക്കളുമായി ചര്‍ച്ച ചെയ്യും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധരാമയ്യയെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും മാത്രമാണ്.
ആദ്യ ടേമില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താന്‍ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനങ്ങള്‍ താന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് നല്‍കണമെന്നുമാണ് ഡികെ ശിവകുമാറിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."