യുവതി പൊള്ളലേറ്റു മരിച്ചു; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരനിലയില്‍
യുവതി പൊള്ളലേറ്റു മരിച്ചു; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരനിലയില്‍
തിരുവനന്തപുരം: യുവതി പൊള്ളലേറ്റു മരിച്ചു. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തന്‍തോപ്പില്‍ റോജാ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. ഒന്‍പതുമാസം പ്രായമുള്ള മകന് ഡേവിഡ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുട്ടിയുടെ സ്ഥിതി അതീവഗുരുതരമാണ്.
ഒന്നര വര്‍ഷം മുന്‍പായിരുന്നു രാജു ജോസഫിന്റെയും അഞ്ജുവിന്റെയും വിവാഹം. അഞ്ജു വെങ്ങാനൂര്‍ സ്വദേശിയാണ്. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."