HOME
DETAILS
MAL
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ ഓര്‍ഡിനന്‍സ് ഇന്ന്; അക്രമിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ്
backup
May 17 2023 | 02:05 AM
ഡോക്ടര്‍മാര്‍ക്കെതിരെയുളള അക്രമണങ്ങള്‍ തടയാന്‍ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. ഡോക്ടര്‍മാര്‍ക്കെതിരെ അക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ഏഴുവര്‍ഷം വരെയെങ്കിലും ശിക്ഷ ഉറപ്പാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. ഇതിന് പുറമെ ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം പ്രത്യേക കോടതിയില്‍ തീര്‍പ്പാക്കണമെന്നും ഓര്‍ഡിനന്‍സില്‍ നിര്‍ദേശമുണ്ട്. ആശുപത്രിയിലെ വസ്തുക്കള്‍ കേടുപാട് വരുത്തുന്നവര്‍ക്ക് ഇരട്ടിത്തുകയും നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
സുരക്ഷാ ജീവനക്കാര്‍ക്കും മെഡിക്കല്‍,നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും ഓര്‍ഡിനന്‍സിന്റെ പരിരക്ഷ ലഭിക്കും.
Content Highlights: cabinet to consider ordinance for safety of healthcare professionals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."