HOME
DETAILS
MAL
സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി
backup
June 18 2021 | 15:06 PM
മലപ്പുറം: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി (91) നിര്യാതയായി. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. ഹാഥ്റസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യു.പി പോലിസ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്ത സിദ്ധീഖ് കാപ്പന് ഇപ്പോഴും ജയിലിലാണ്. മകന്റെ മോചനം കാണാതെയാണ് മാതാവിന്റെ മടക്കം.
മറ്റു മക്കള്‍: ഹംസ, ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു. അസ്മാബി. മരുമക്കള്‍: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."