ഹജ്ജിന് ഇനി ദിവസങ്ങൾ മാത്രം, ഒരുക്കങ്ങൾ വിലയിരുത്തി മക്ക ഗവർണർ, മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോർട്ട് ആഹ്വാനം
മക്ക: വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ദിവസങ്ങൾ മാത്രം, അവശേഷിക്കെ ഒരുക്കങ്ങൾ വിലയിരുത്തി മക്ക ഗവർണർ. ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ഹജ് കമ്മിറ്റി യോഗമാണ് ഹജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ ഹജ് ടെർമിനൽ സന്ദർശിച്ച് ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും വിവിധ വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങളും വിലയിരുത്തിയ ശേഷമാണ് ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ എയർപോർട്ടിൽ സെൻട്രൽ ഹജ് കമ്മിറ്റി യോഗം ചേർന്നത്. ജൂലൈ രണ്ടാം ആഴ്ചയാണ് ഹജ്ജ് ചടങ്ങുകൾ ഹജ്ജ് ചടങ്ങുകൾ തുടങ്ങുക. ബുധനാഴ്ച്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോർട്ട് രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.
ജിദ്ദ എയർപോർട്ട് ഹജ് ടെർമിനൽ പ്രവർത്തന പദ്ധതിയും ടെർമിനൽ വഴി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ അയ്മൻ അബൂഅബാ മക്ക ഗവർണർക്കു മുന്നിൽ വിശദീകരിച്ചു. ജവാസാത്ത് ഡയറക്ടറേറ്റ്, ഹജ്, ഉംറ മന്ത്രായം അടക്കം വിവിധ സർക്കാർ വകുപ്പുകൾ തയാറാക്കിയ ഹജ് പദ്ധതികൾ യോഗത്തിൽ വിശകലനം ചെയ്തു.
ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അൽറബീഅ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ്, സഊദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനററൽ മുഹമ്മദ് അൽബസ്സാമി, ജിദ്ദ എയർപോർട്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റായിദ് അൽമുദൈഹിം, എയർപോർട്ട്‌സ് ഹോൾഡിംഗ് കമ്പനി സി.ഇ.ഒ മുഹമ്മദ് അൽമൂകലി എന്നിവർ ഗവർണറെ അനുഗമിച്ചു.
പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ: റുമൈഹ് അൽറുമൈഹ് ഹജുമായി ബന്ധപ്പെട്ട ഗതാഗത സേവന കേന്ദ്രങ്ങളിൽ സന്ദർശനങ്ങൾ നടത്തി. ജിദ്ദ പബ്ലിക് ട്രാൻസ്‌പോർട്ട് സ്റ്റേഷൻ, മക്കയുടെ പ്രവേശന കവാടത്തിലെ ശുമൈസി ചെക്ക് പോസ്റ്റ്, മശാഇർ മെട്രോ മെയിന്റനൻസ് സെന്റർ എന്നിവ സന്ദർശിച്ച ഡോ: റുമൈഹ് അൽറുമൈഹ് മെട്രോ പ്രവർത്തന പദ്ധതി വിലയിരുത്തുകയും ചെയ്തു.
മിനായിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൾ ഫത്താഹ് മഷാത്ത് വെളിപ്പെടുത്തി. ഹജ്ജ് തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ, ഹൈടെക് ടെന്റ് സിറ്റി ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാൻ സജ്ജമാണ്.
കോ-ഓർഡിനേഷൻ കൗൺസിൽ ഫോർ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സേവനം നൽകുന്ന തീർഥാടകരുടെയും ആഭ്യന്തര തീർഥാടകർക്കായി സേവനങ്ങൾ നൽകുന്ന കമ്പനികളുടെയും വിപുലീകൃത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."