HOME
DETAILS

എതിർശബ്ദങ്ങളെ വേട്ടയാടുമ്പോൾ

  
backup
June 29 2022 | 03:06 AM

%e0%b4%8e%e0%b4%a4%e0%b4%bf%e0%b5%bc%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%be%e0%b4%9f%e0%b5%81

 

ഗുജറാത്തിലെ ബെസ്റ്റ് ബേക്കറിയിൽ നിരപരാധികളായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും കത്തിയെരിയുമ്പോൾ ആധുനിക കാലത്തെ നീറോകൾ മറ്റെവിടെയോ നോക്കുകയായിരുന്നുവെന്ന് പറഞ്ഞത് സുപ്രിംകോടതിയാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ടവർ താൽപര്യം കാണിക്കുന്നില്ലെന്ന് തോന്നുന്നുവെന്നും 2004 ഏപ്രിൽ 12ന് വഡോദര ബെസ്റ്റ് ബേക്കറി കേസ് പുനരന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസുമാരായ ദൊരൈസ്വാമി രാജു, അരിജിത് പസായത്ത് എന്നിവരുടെ ബെഞ്ച് പറയുകയുണ്ടായി. കോടതി തുടർന്ന് ഇത്ര കൂടി പറഞ്ഞു: ''വലിയൊരു വിഭാഗം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കുറ്റാരോപിതർ യഥാർഥത്തിൽ അക്രമികളാണോ അല്ലയോ എന്ന് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ തെളിയിക്കാമായിരുന്നു. കുറ്റകൃത്യം ചെയ്യുന്നവരെ എങ്ങനെ രക്ഷിക്കാമെന്നും സംരക്ഷിക്കാമെന്നുമുള്ള ആലോചനയിലായിരുന്നു അധികാരികൾ. ഇത്തരം വഷളന്മാരുടെ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും.''


ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അന്ന് സുപ്രിംകോടതിയെ സമീപിച്ചത് ഇപ്പോൾ മോദി സർക്കാർ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ടീസ്താ സെതൽവാദാണ്. അന്നവർക്ക് പിന്തുണ നൽകിയയാളാണ് ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ. രണ്ടുപേരും ഇന്ന് ജയിലിലാണ്. മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവച്ചതും വസ്തുതാവിരുദ്ധമായി റിപ്പോർട്ട് ചെയ്തതുമായ വാർത്തകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പ്രവർത്തിക്കുന്ന ആൾട്ട് ന്യൂസിൻ്റെ സ്ഥാപകരിലൊരാളായ മുഹമ്മദ് സുബൈറിനെയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു.


ഗുജറാത്ത് വംശഹത്യയിൽ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വംശഹത്യയ്ക്കിടെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാകിയാ ജഫ്രി നൽകിയ ഹരജി ജസ്റ്റിസുമാരായ എ.എ ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് ടീസ്താ സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതെങ്കിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ നിന്ന് ഹൈക്കോടതി സംരക്ഷണം നൽകിയ പഴയൊരു കേസിന്റെ പേരിൽ വിളിച്ചുവരുത്തിയാണ് ഡൽഹി പൊലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുസ് ലിംകൾക്കെതിരേ സംസ്ഥാനത്തുടനീളം വലിയ അക്രമം നടന്നതിനു പിന്നിൽ ഉന്നതതലത്തിൽ ഗൂഢാലോചന നടന്നുവെന്നതിന് തെളിവില്ലെന്നാണ് കോടതി പറഞ്ഞത്. ഇതു സംബന്ധിച്ച് അന്വേഷണസംഘം നടത്തിയ കണ്ടെത്തലുകളിൽ കോടതി അസാധാരണമാംവിധം വിശ്വാസമർപ്പിക്കുന്നു. ഇതേ കണ്ടെത്തലുകളെ ചോദ്യംചെയ്യുന്ന ഹരജി തള്ളുകയും ചെയ്യുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ ന്യായവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് വർഷങ്ങളായി വിചാരണയ്ക്കിടെ പരാമർശങ്ങളായും ഉത്തരവുകളിലൂടെയും ആവശ്യപ്പെട്ടത് സുപ്രിംകോടതിയായിരുന്നു.


ബെസ്റ്റ് ബേക്കറി, ബിൽക്കിസ് ബാനു കേസുകൾ സുപ്രിംകോടതി ഇടപെട്ട് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. ഒരുഘട്ടത്തിൽ, ആക്ടിവിസ്റ്റ് ടീസ്താ സെതൽവാദിനും മറ്റുള്ളവർക്കുമെതിരേ ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പോലും സുപ്രിംകോടതി റദ്ദാക്കി. 2003 സെപ്റ്റംബർ 19ന് അന്നത്തെ ചീഫ് സെക്രട്ടറി പി.കെ ലാഹേരിയെയും ഡി.ജി.പി കെ. ചക്രവർത്തിയെയും കോടതിയിൽ വിളിച്ചുവരുത്തി കോടതി നേരിട്ട് വിചാരണ നടത്തിയിരുന്നു. 2003 നവംബർ 21ന് ചീഫ് ജസ്റ്റിസ് വി.എൻ ഖരെ, ജസ്റ്റിസുമാരായ എസ്.ബി സിൻഹ, എ.ആർ ലക്ഷ്മണൻ എന്നിവരുടെ ബെഞ്ച് 10 പ്രധാന കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റി. 2004 ഓഗസ്റ്റ് 17ന് ജസ്റ്റിസുമാരായ റുമ പാൽ, എസ്.ബി സിൻഹ, എസ്.എച്ച് കപാഡിയ എന്നിവരുടെ ബെഞ്ച് പ്രാദേശിക പൊലിസ് സ്റ്റേഷനുകൾ അവസാനിപ്പിച്ച കേസുകൾ വീണ്ടും അന്വേഷിക്കുന്നതിനും മൂന്നുമാസം കൂടുമ്പോൾ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും ഡി.ജി.പിയുടെ കീഴിൽ ഒരു സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു. 2008 മാർച്ച് 26ന് ജസ്റ്റിസുമാരായ അരിജിത് പസായത്ത്, പി. സദാശിവം, അഫ്താബ് ആലം എന്നിവരുടെ ബെഞ്ച് ഒരുകാര്യം കൂടി പറഞ്ഞു: സാമുദായിക സൗഹാർദമാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. ഒരു മതവും വെറുപ്പ് പഠിപ്പിക്കുന്നില്ല. മതത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി നിയമവാഴ്ച ഭരിക്കുന്ന സമൂഹത്തിന് അപമാനവും കളങ്കവുമാണ്. മതഭ്രാന്തന്മാർ യഥാർഥത്തിൽ തീവ്രവാദികളേക്കാൾ മികച്ചവരല്ലെന്നും കോടതി വ്യക്തമാക്കി.


ഗോധ്ര ട്രെയിൻ കത്തിക്കൽ, നരോദ പാട്യ, നരോദ ഗാം, ഗുൽബർഗ് സൊസൈറ്റി, സർദാർപുര, മെഹ്‌സാന ജില്ലയിലെ ദിപ്ദ- ദർവാജ എന്നിവിടങ്ങളിൽ നടന്ന കൂട്ടക്കൊലകൾ, ആനന്ദ് ജില്ലയിലെ ഒഡെയിലെ രണ്ട് കേസുകൾ, സബർകാന്ത ജില്ലയിലെ പ്രന്തിജിൽ ബ്രിട്ടിഷ് പൗരന്മാർ കൊല്ലപ്പെട്ട കേസ് തുടങ്ങി സുപ്രിംകോടതി തന്നെ മുൻകൈയെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട കേസുകൾ നിരവധിയുണ്ട്. അക്കാലത്ത് നീതി ഉറപ്പാക്കാൻ കോടതിക്കൊപ്പം നിലകൊള്ളുകയും സുപ്രധാന തെളിവുകൾ നൽകുകയും ചെയ്തവരാണ് ടീസ്ത, ശ്രീകുമാർ തുടങ്ങിയവർ.


ഗുജറാത്ത് വംശഹത്യ നടക്കുമ്പോൾ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി മാത്രമാണ്. കാലത്തിനൊപ്പം കോടതികൾക്കുമുണ്ടാകുന്ന മാറ്റത്തെ നീതി ആഗ്രഹിക്കുന്ന സമൂഹത്തിന് നിരാശയോടെ മാത്രമേ കാണാനാവൂ. ടീസ്തയോടും ആർ.ബി ശ്രീകുമാറിനോടുമെന്ന പോലെ മുഹമ്മദ് സുബൈറിനോടും മോദി സർക്കാറിന് പകയുണ്ടാകാൻ കാരണമുണ്ട്. ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ ടെലിവിഷൻ ചർച്ചയിൽ നടത്തിയ പ്രവാചകനിന്ദ വെളിച്ചത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് മുഹമ്മദ് സുബൈർ. ഇതാകട്ടെ അന്താരാഷ്ട്ര തലത്തിൽ മോദി സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മോദി സർക്കാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ് ലിംവിരുദ്ധ നയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയായത് പ്രവാചകനിന്ദാ വിവാദങ്ങൾക്ക് ശേഷമാണ്.


രാജ്യത്തെ ആക്ടിവിസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും ചിറകരിയാനുള്ള നീക്കം 2014ന്റെ തുടക്കം മുതൽ തന്നെ മോദി സർക്കാർ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിച്ചുവരുന്നുണ്ട്. ഒരുകാലത്ത് രാജ്യത്ത് സജീവമായിരുന്ന സന്നദ്ധ സംഘടനകൾ ഇപ്പോൾ നിർജീവമാണ്. 2020 സെപ്റ്റംബറിൽതന്നെ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഗുജറാത്ത് വംശഹത്യാ കേസുകൾ നടത്തിയ ടീസ്താ സെതൽവാദിന്റെ സിറ്റീസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് അടക്കമുള്ള സംഘടനകളും നിർജീവമായി. ഗുജറാത്ത് വംശഹത്യയെത്തുടർന്ന് സിവിൽസർവിസ് ഉപേക്ഷിച്ച ഹർഷ് മന്ദറിനെപ്പോലുള്ളവർ ഇപ്പോൾ സർക്കാരിന്റെ നിരന്തര ദ്രോഹം നേരിടുകയാണ്. ഫണ്ട് സ്വീകരിക്കുന്നതിന് കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തി വിദേശ സംഭാവനാ(നിയന്ത്രണ) നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നതോടെ രാജ്യത്ത് സന്നദ്ധസംഘടനകളുടെ പ്രവർത്തനം തീരെ സാധ്യമല്ലാത്ത നിലയിലാണ്. രാജ്യത്തെ മുൻനിര ആക്ടിവിസ്റ്റുകളായ ഗൗതം നവ്‌ലഖ, വരവര റാവു, ആനന്ദ് തേൽതുംബ്‌ഡെ, സുധാ ഭരദ്വാജ് തുടങ്ങിയവർ യാതൊരു കുറ്റവും ചെയ്യാതിരുന്നിട്ടും ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലിൽ കഴിയുകയാണ്. രണ്ടാം നിരയിലുള്ള ആക്ടിവിസ്റ്റുകളാകട്ടെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയതിനാൽ ഡൽഹി വംശീയ കലാപക്കേസിൽ ജയിലിലാണ്. രാജ്യത്ത് നീതി പുലർന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരാണ് ജയിലിൽ കഴിയുന്നത്. പൗരാവകാശത്തെക്കുറിച്ച് ബോധമുള്ള പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  20 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  38 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago