സഊദി സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? ഈ ആറ് തരത്തില്‍ ലഗേജുകള്‍ കൊണ്ട് പോകരുത്
saudi arabia luggage rules and guidelines
നിങ്ങള്‍ സഊദി അറേബ്യയിലേക്ക് സന്ദര്‍ശനം നടത്താന്‍ ഉദ്ധേശിക്കുന്നുണ്ടോ? എന്നാല്‍ ലഗേജുകള്‍ കൊണ്ട് പോകുന്നതിന് ചില നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ 23ന് ജിദ്ദയിലെ സഊദി കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളമാണ് ആറ് തരത്തിലുളള ബാഗേജുകളില്‍ യാത്രക്കാര്‍ ലഗേജുകള്‍ കൊണ്ട് വരരുതെന്ന് ട്വീറ്റ് ചെയ്തത്.
കയര്‍ കൊണ്ട് കെട്ടിയ ബാഗ്, തുണികൊണ്ട് കെട്ടിയ തരത്തിലുളള ബാഗ്, വ്യത്താകൃതിയിലോ,മറ്റ് അസാധാരണമായ ഷെയ്പ്പിലോയുളള ബാഗ്, നിയമവിധേയമായതില്‍ കൂടുതല്‍ ഭാരമുളള ബാഗ്, തുണി കൊണ്ടുളള ലഗേജ്, നീണ്ട സ്ട്രാപ്പുളള ബാഗേജ് എന്നിവകളിലാണ് സാധന,സാമഗ്രികകള്‍ കൊണ്ട് വരരുതെന്ന് കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Dear passenger
— مطار الملك عبدالعزيز الدولي (@KAIAirport) April 22, 2023
Get to know the Banned baggage to
ease your travel procedures
#KingAbdulazizAirport #ItsAnHonorToServeYou pic.twitter.com/JcgIbmq7uB
Content Highlights:saudi arabia luggage rules and guidelines
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."