സംസം വെളളം നാട്ടിലേക്ക് കൊണ്ട് വരണോ? ഈ നിയമങ്ങള്‍ പാലിക്കുക
rules and guidelines for carrying zamzam water for passengers
ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സഊദിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍? ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന് ശേഷം സംസം വെളളം നാട്ടിലേക്ക് കൊണ്ട് വരുന്നുണ്ടോ? എന്നാല്‍ മെയ് 12ന് സഊദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം യാത്രക്കാര്‍ക്ക് സംസം വെളളം കൊണ്ട് പോകാനായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കല്‍ അത്യന്താപേക്ഷിതമാണ്.
മാര്‍ഗനിര്‍ദേശങ്ങള്‍
സെയില്‍സ് പോയിന്റുളില്‍ നിന്നും ബോട്ടിലുകള്‍ വാങ്ങുക
ചെക്ക് ചെയ്ത ബാഗേജിനുളളില്‍ സംസം വെളളം സൂക്ഷിക്കരുത്
ഒരു ബോട്ടില്‍ അഞ്ച് ലിറ്ററിന്റേതായിരിക്കും, ഒരു ഉംറ തീര്‍ത്ഥാടകന് ഒരു ബോട്ടില്‍ മാത്രമേ അനുവദനീയമാവുകയുളളൂ
നുസുക്ക് ആപ്പ് വഴിയുളള ഉംറ രജിസ്‌ട്രേഷന്റെ തെളിവ് കരുതണം
അതേസമയം രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ബാഗേജ് താമസിച്ചാലോ, കേട് വന്നാലോ, നഷ്ടപ്പെട്ടാലോ താഴെ പറയുന്ന മാര്‍ഗങ്ങള്‍ വഴി പാസഞ്ചര്‍ കെയറില്‍ ബന്ധപ്പെടണമെന്ന് സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ്:011 525 3333
ട്വിറ്റര്‍:@gacaCare
ഇ-മെയില്‍: [email protected]
Content Highlights:-rules and guidelines for carrying zamzam water for passengers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."