HOME
DETAILS

ക്വാറന്റൈൻ ലംഘനം: സഊദിയിൽ വീണ്ടും ഡസൻ കണക്കിന് പ്രവാസികൾ പോലീസ് പിടിയിൽ

  
backup
June 19 2021 | 02:06 AM

28-arrested-for-violating-covid-19-instructions-in-asir

റിയാദ്: സഊദിയിൽ ക്വാറന്റൈൻ നിയമം ലംഘിച്ച നിരവധി പ്രവാസികളെ വീണ്ടും അറസ്റ്റ് ചെയ്‌തു. അസീർ മേഖലയിലാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിർബന്ധിത ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങിയതിനും ഐസൊലേഷൻ ക്വാറന്റൈൻ ലംഘിച്ചതിനും നിരവധി പ്രവാസികൾ പോലീസ് പിടിയിലായത്. ഇത്തരം നിയമ ലംഘനത്തിന് 28 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സമാനമായ നിയമ ലംഘനത്തിന് നേരത്തെയും നിരവധി പ്രവാസികൾ പോലീസ് പിടിയിലായിരുന്നു.

സഊദിയിൽ ഇത്തരം നിയമം ലംഘിക്കുന്ന ആളുകൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിയമലംഘകൻ ഒരു പ്രവാസി ആണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ സഊദിയിൽ നിന്ന് നാട് കടത്തുകയും ചെയ്യും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago