പറഞ്ഞതിലുറച്ച് മാത്യു കുഴല്‍ നാടന്‍;'ഞാന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണം'
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്നാടന്.
വീണയുടെ കമ്പനിക്ക് ജയിക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
107 തവണ വെബ്സൈറ്റ് അപ്ഡേഷന് നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ് സൈറ്റ്ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്നാടന് പറഞ്ഞു.
ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തന്റെ എക്സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്നാടന് ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."