HOME
DETAILS
MAL
തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പടെയുള്ള ആരോപണം: സുധാകരന്റെ മറുപടി ഇന്ന് 11മണിക്ക്
backup
June 19 2021 | 04:06 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ കെ.സുധാകരന് ഇന്ന് മറുപടി നല്‍കും. എറണാകുളം ഡിസിസി ഓഫീസില്‍ വെച്ചാണ് മാധ്യമങ്ങളെ കാണുക.
മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന് ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി ആരോപിച്ചിരുന്നു. ഇക്കാര്യത്തിനുള്പ്പടെ സുധാകരന് ഇന്ന് മറുപടി നല്‍കും. ബ്രണ്ണന്‍ കോളജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പരാമര്‍ശം പിണറായി തള്ളിയിരുന്നു. ഇക്കാര്യത്തിലും വിശദീകരണം ഉണ്ടാകും.
ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണ്. ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."