ബാങ്കിങ് സേവനങ്ങളില്‍ അതൃപ്തിയുണ്ടോ? പരാതിയറിയിക്കാം
ബാങ്കിങ് സേവനങ്ങളില്‍ അതൃപ്തിയുണ്ടോ?
അക്കൗണ്ടിലെ പണമിടപാട് സംബന്ധിച്ചോ മറ്റോ പല ആവശ്യങ്ങള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ വിവരം ലഭിക്കുന്നില്ലേ?.. ബാങ്കിന്റെ സേവനത്തില്‍ അതൃപ്തരായോ എങ്കില്‍ പരാതിപ്പെടാം.
ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇവാലറ്റ് എന്നിവക്ക് എതിരെ പരാതിയുണ്ടെങ്കില്‍ ആര്‍ബിഐ വെബ്‌സൈറ്റിലൂടെ പരാതി നല്‍കാം. എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാണ്. പരാതി സമര്‍പ്പിക്കാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് വിലാസം ഉപയോഗിക്കാം. പുരോഗതി ട്രാക്ക് ചെയ്യുന്നതിന്, രജിസ്‌ട്രേഷന്‍ നമ്പര്‍ ഓര്‍ത്തിരിക്കാം. ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതികള്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് സം ബന്ധിച്ച അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും 14448 എന്ന നമ്പറില്‍ വിളിക്കാം.
ബാങ്ക്, നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍, പേയ്‌മെന്റ് കമ്പനികള്‍ എന്നിവക്കെതിരെ ഏത് വ്യക്തികള്‍ക്കും ഒരു കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ പരാതികള്‍ സമര്‍പ്പിക്കാം. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ 14440 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചോ പരാതി സമര്‍പ്പിക്കാനാകും. നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. അല്ലെങ്കില്‍ [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."