HOME
DETAILS

ഇനി കുവൈത്തിൽ പ്രവാസികൾക്ക് അപ്പാർട്മെന്റ് സ്വന്തമാക്കാം; തീരുമാനം ഉടൻ ഉണ്ടായേക്കും

  
backup
May 17 2023 | 14:05 PM

kuwait-may-pass-new-law-that-allows-expats-b

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകാവുന്ന മാറ്റത്തിനൊരുങ്ങി കുവൈത്ത്. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിക്കുന്ന തരത്തിൽ നിയമം മാറ്റാൻ ഒരുങ്ങുകയാണ് കുവൈത്ത്. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. ഏകദേശം 3750 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ കവിയാത്ത തരത്തിലുള്ള അപ്പാർട്മെന്റ് വാങ്ങാനാണ് അവസരമൊരുങ്ങുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ അടുത്തകാലത്തായി കുവൈത്ത് നടത്തിവരുന്ന നടപടികളുടെ ഭാഗമാണ് പുതിയ നടപടിയും. ഇതുവഴി രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

കുവൈത്തിൽ 13000 കെട്ടിടങ്ങളിലായി 3.2 ലക്ഷം അപ്പാർട്മെന്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പലതും ഒഴിഞ്ഞുകിടക്കുകയോ വില്പനക്ക് വെച്ചതോ ആണ്. പുതിയ നിയമം നിലവിൽ വന്നാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. ജൂൺ 6ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിർദേശം ചർച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കും എന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.

അപ്പാർട്മെന്റ് സ്വന്തമാക്കാൻ നിർദ്ദേശിച്ചിട്ടുള്ള പ്രധാന നിബന്ധനകൾ ഇങ്ങനെയാണ്:

  • കുവൈത്തിൽ നിയമാനുസൃത താമസക്കാരനാകണം.
  • സ്വന്തം പേരിൽ മറ്റൊരു അപാർട്മെന്റ് കുവൈത്തിൽ ഉണ്ടാകരുത്.
  • വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ കോടതി ശിക്ഷിച്ച ആളാകരുത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago