ആരാധനാലയങ്ങളോടുള്ള അവഗണനക്കെതിരേ ഖത്വീബുമാരുടെ പ്രതിഷേധം
കോഴിക്കോട്: കൊവിഡ് പ്രോട്ടോകോളില്‍ ഇളവുകള്‍ വരുത്തി നിരവധി മേഖലകളില്‍ അനുമതി നല്‍കിയപ്പോഴും കേരള സര്‍ക്കാര്‍ ആരാധനാലങ്ങളെ അവഗണിച്ചതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ആഭിമുഖ്യത്തില്‍ ഖത്വീബുമാര്‍ പ്രതിഷേധിച്ചു.
എല്ലാ പ്രോട്ടോകോളുകളും പാലിക്കാന്‍ തികച്ചും ജാഗ്രത പുലര്‍ത്തുന്ന ആരാധനാലയങ്ങളില്‍ പ്രത്യേകിച്ച് പള്ളികള്‍ അഞ്ച് തവണ അംഗശുദ്ധി വരുത്താനും അകലം പാലിക്കാനും ബോധവല്‍ക്കരണം ചെയ്യാനും സംവിധാനമുണ്ടായിട്ടും അനിയന്ത്രിതമായി മദ്യഷാപ്പുകള്‍ പോലും തുറന്നിട്ടും മതത്തെ അവഗണിച്ചതിലാണ് പ്രതിഷേധം.
നിയന്ത്രണ വിധേയമായി ഭാഗികമായെങ്കിലും പള്ളികള്‍ തുറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇടപെടണമെന്ന് ആവശ്യപ്പെട്ട് 140 എം.എല്‍.എമാര്‍ക്കും ജില്ലാ, മേഖലാ കമ്മിറ്റികളുടെ അഭിമുഖ്യത്തില്‍ നിവേദനങ്ങള്‍ നല്‍കി. സംസ്ഥാനത്തെ 5,000 ഖത്വീബുമാര്‍ മുഖ്യമന്ത്രിക്ക് ഇ.മെയില്‍ നിവേദനം അയച്ചു.
സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, വര്‍. സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിവിധ സ്ഥലങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."