പിണറായി വിജയന്റെ രണ്ടു മക്കളെയും തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞത് സത്യമാണ്: വിരുദ്ധ ജ്വരം കൊണ്ട് അണികളെ കുട്ടാനും സുധാകരന് കഴിയില്ല- എ.കെ ബാലന്‍
തിരുവനന്തപുരം; ബ്രണ്ണന്‍ കോളജിലെ നേതാക്കന്മാരുടെ പഴയകാല സംഭവങ്ങള്‍ വിവാദമാകുന്നതിനിടെ പഴയസംഭവങ്ങള്‍ ഓര്‍മിപ്പിച്ച് എ.കെ ബാലന്‍. കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പഴയ ചരിത്രം പറയുമ്പോള്‍ ഈ പഴയ ചരിത്രം മറക്കരുതെന്ന് ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടത്, അതും പറയില്ലായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഇത്തരത്തിലുള്ള ഹീനമായ അധിക്ഷേപമായിരുന്നു. അതിന് മറുപടി പറഞ്ഞു. അതില്‍ രണ്ട് കാര്യം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇദ്ദേഹത്തിന്റെ കൂടെത്തന്നെയുള്ള ഒരാള ഒരു വിവരം കൊടുത്തത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. പിണറായി വിജയന്റെ രണ്ടു മക്കളെയും തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞത് അത് കറക്ടാണ്. അയാള്‍ പിണറായി വിജയന്റെ വീട്ടില്‍ പോയിട്ടാണ് ഈ ആസൂത്രണം ചെയ്ത കാര്യം പറയുന്നത്. അദ്ദേഹം പ്രഗത്ഭനായിട്ടുള്ളൊരാളാണ്. എറണാകുളത്തുള്ളയാളാണ്. മരണപ്പെട്ടുപോയി. അദ്ദേഹത്തിന്‍െ പേര് ഞാന്‍ പറയുന്നില്ല.അദ്ദേഹം അത് എന്നോട് പറഞ്ഞിട്ടുണ്ട്. അത് മണത്തറിഞ്ഞിട്ടാണ് ആ മക്കളെ രക്ഷപ്പെടുത്തിയത് പിണറായി. അല്ലെങ്കില്‍ ഏതെങ്കിലും ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോകുമായിരുന്നു. സപ്തകക്ഷി ഗവര്‍ണമെന്റ് കേരളത്തിലുള്ള ഘട്ടമുണ്ടായിരുന്നു. അന്ന് കെ.എസ്.യു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂത്തരങ്ങായിരുന്നു ബ്രണ്ണന്‍ കോളജില്‍. അന്ന് സി.എച്ച് മുഹമ്മദ് കോയ സി.കെ.പി ചെറിയമുഹമ്മദ് കുഞ്ഞിന്റെ കൂടെ വരുമ്പോള്‍ മുട്ടേറും ചെരിപ്പും കുടത്തുണിയും സി.എച്ചിന് പ്രസംഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പക്ഷേ അന്നത്തെ കെ.എസ്.എഫ് സി.എച്ചിനെകൊണ്ട് പ്രസംഗിപ്പിച്ചു.
സി.എച്ച്. എന്‍ കോയ സിന്ദാബാദ് എന്ന് ഞാനാണ് ആദ്യം വിളിക്കുന്നത്. ആര്‍ത്തട്ടഹസിച്ചിട്ട്. കെ.എസ്.യുക്കാരൊക്കെ സ്തംഭിച്ച് നിന്നുപോയി. ഇദ്ദേഹത്തെ മൂന്ന് പ്രാവശ്യം കോളജ് ചുറ്റിപ്പിച്ചു. അതൊക്കെ ഓര്‍മയുണ്ടോയെന്നറിയില്ല. അതിന് നേതൃത്വം കൊടുത്തയാളായിരുന്നു അസീസ് അയാളിപ്പൊ കോഴിക്കോട്ടുണ്ട്. ഇതൊക്കെ കണ്ടുനിന്ന ആള്‍ക്കാര് ഇപ്പോഴും അവിടെയുണ്ട്. 1969 ല്‍ നവംബര്‍ മാസത്തിലാണ് സി.എച്ച് മുഹമ്മദ് കോയ ബ്രണ്ണന്‍ കോളജില്‍ വരുന്നത്. അത് കണ്ടുനിന്നൊരാള് എം.എം വിജയന്‍മാഷായിരുന്നു. പക്ഷേ അയാള് മരണപ്പെട്ടുപോയി. പക്ഷേ ഈ കഥ എം.എം വിജയന്‍മാഷ് പാലക്കാട് വെച്ച് ജലീലിന്റെയും മുനീറിന്റെയും സാന്നിധ്യത്തില്‍ വെച്ച് പറഞ്ഞു. സി.എച്ചിനെ അപമാനിക്കാന്‍ വേണ്ടി ഒരാള്‍ രംഗത്ത് വരുന്നു. അതിനെ ചെറുക്കാന്‍ ഒരു കുരുമുളക് സൈസിലുള്ള ഒരു കുട്ടി അപ്പുറത്തും, അത് എന്നെ ഉദ്ദേശിച്ചിട്ടാണ്. ആ കുരുമുളക് സൈസിലുള്ള കുട്ടി പ്രതിപക്ഷത്തും നേതൃത്വം കൊടുത്തയാള് അന്ന് ഫോറസ്റ്റ് മന്ത്രിയുമാണ്.
ഏത് ആന്റണി കാലഘട്ടത്തിലേ. ഇതിന് എം.എം വിജയന്‍ മാഷ് സാക്ഷിയാണ്. ഞങ്ങളിതൊന്നും പറയാന്‍ വേണ്ടി തീരുമാനിച്ചതല്ല. പക്ഷേ പൊങ്ങച്ചം പറയുന്ന സമയത്ത് അവിടെയുള്ള ആളുകള്‍ക്കറിയാം. അവിടെയുള്ള കോണ്‍ഗ്രസുകാര്‍ക്കറിയാം. പിന്നെ ഈ മാര്‍ക്കിസ്റ്റ് വിരുദ്ധ, പിണറായി വിരുദ്ധ രാഷ്്ട്രീയം കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാക്കിക്കളയാന്‍ സാധിക്കും എന്ന് കരുതുന്നത് ശുദ്ധ ബോഷാണ്. കരുണാകരനും എന്‍ രാധാകൃഷ്ണനും പരാജയപ്പെട്ട സ്ഥാനത്ത് വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട സ്ഥാനത്ത് കേവലം മാര്‍ക്കിസ്റ്റ് വിരുദ്ധ ജ്വരം കൊണ്ട് പിണറായി വിരുദ്ധ വികാരം കൊണ്ടും കോണ്‍ഗ്രസിന് ഉണ്ടാക്കാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും അണികളെ കുട്ടാനും സുധാകരന് കഴിയില്ല. അത് ഇനിയും മനസിലാക്കുന്നെങ്കില്‍ മനസിലാക്കിക്കോട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."