ഫണ്ട് വിനിയോഗം: വകുപ്പുകൾ അലംഭാവം കാണിച്ചതായി സി.എ.ജി
തിരുവനന്തപുരം
സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗത്തിൽ വിവിധ വകുപ്പുകൾ അലംഭാവം കാണിച്ചതായി സി.എ.ജി റിപ്പോർട്ട്.
വിവിധ തലങ്ങളിലെ മേൽനോട്ടമില്ലായ്മയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ അഭാവവും കാരണം കോടികളാണ് വിനിയോഗിക്കാതെ പോയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം വിവിധ പദ്ധതികളിൽ കോടികൾ ചെലവഴിച്ചിട്ടും കൃഷിവകുപ്പിൽ ഇതുവരേയും പല പദ്ധതികളും പൂർത്തിയായിട്ടില്ല. ഒൻപതു പൊതുമേഖലാ സ്ഥാപനങ്ങൾ യഥാർഥ ചെലവിനേക്കാൾ കൂടുതൽ വിനിയോഗ സാക്ഷ്യപത്രം സമർപ്പിച്ചതായി കണ്ടെത്തിയതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ നിർമാണ പ്രവർത്തനങ്ങളിലൂടെയും ഫീസ് ഈടാക്കിയതിലെ കുറവു മൂലവും വൻ സാമ്പത്തിക നഷ്ടമുണ്ടായി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്ഥാപനങ്ങളുടെ മൈറ്റീരിയൽ ടെസ്റ്റിങ് ചാർജ് ഈടാക്കുന്നതിൽ കുറവ് സംഭവിച്ചതു കാരണം 65.27 ലക്ഷം സർക്കാരിനു നഷ്ടമായി. സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നതിലെ വീഴ്ച കാരണം ജലവിഭവവകുപ്പ് 56.57 ലക്ഷത്തിന്റെ നഷ്ടം സർക്കാരിനുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."