ഒമാനിൽ ചൂട് കൂടുന്നു; അടുത്ത രണ്ടാഴ്‌ച താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ മിക്ക വിലായത്തുകളിലും ഗവർണറേറ്റുകളിലും രണ്ടാഴ്ചത്തേക്ക് താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ്, ജൂൺ മാസങ്ങൾ വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
“ഒമാനിലെ മിക്ക വിലായത്തും സുൽത്താനേറ്റിലെ ഗവർണറേറ്റുകളും രണ്ടാഴ്ചത്തേക്ക് താപനിലയിൽ വർദ്ധനവിന് സാക്ഷ്യം വഹിക്കും. പിന്നീട് 2023 ജൂലൈ പകുതി വരെ താപനില ചെറുതായി കുറഞ്ഞ് വരും. ശീതകാലം ആരംഭിക്കുന്നത് വരെ ഇത്തരത്തിൽ കുറവുണ്ടാകും." - കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒമാനിലെ സുൽത്താനത്തും അറേബ്യൻ പെനിൻസുലയിലെ മിക്ക പ്രദേശങ്ങളും എല്ലാ വർഷവും താപനിലയിൽ സമാനമായ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നതിനാൽ ഇത് സാധാരണമാണെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനമോ ന്യൂനമർദമോ മഴയോ ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നില്ല. പ്രത്യേകിച്ച് ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധ്യത കൂടുതലാണെന്നും അവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."