ഏഴുദിവസത്തിനകം സ്റ്റേഷനില്‍ ഹാജരാകണം; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് ഗാസിയാബാദ് പൊലിസിന്റെ സമന്‍സ്
ന്യൂഡല്‍ഹി: ഏഴുദിവസത്തിനകം സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയുടെ മാനേജിങ് ഡയരക്ടര്‍ മനീഷ് മഹേശ്വരിക്ക് ഗാസിയാബാദ് പൊലിസിന്റെ സമന്‍സ്.
ഗാസിയാബാദിലെ ലോനിയില്‍ വയോധികന്‍ അബ്ദുല്‍ സമദ് സെയ്ഫിയെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദിച്ച സംഭവത്തിലെ ട്വീറ്റുകളുടെ പേരിലെടുത്ത കേസിന്റെ തുടര്‍ച്ചയായാണ് പൊലിസ് നടപടി. ട്വിറ്ററിനെ കൂടാതെ റാണാ അയ്യൂബ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കളും ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനെതിരേയുമാണ് ഗാസിയാബാദ് പൊലിസ് കേസെടുത്തിരുന്നത്. ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിനും വെറുപ്പ് പ്രചരിപ്പിക്കുന്നതിനും ചിലര്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നതായി ഇതു സംബന്ധിച്ച് മനീഷ് മഹേശ്വരിക്ക് അയച്ച നോട്ടിസ് പൊലിസ് ചൂണ്ടിക്കാട്ടി.
ട്വിറ്റര്‍ ഇക്കാര്യം ഗൗനിച്ചില്ലെന്ന് മാത്രമല്ല ഇത്തരം ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ട്വീറ്റുകള്‍ വൈറലാകാനും ട്വിറ്റര്‍ അനുവദിച്ചു. നോട്ടിസ് കിട്ടി ഏഴുദിവസത്തിനികം ലോനി ബോര്‍ഡ് പൊലിസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്നും ഈ കേസുകളുടെ അന്വേഷണത്തിന് അത് അനിവാര്യമാണെന്നും നോട്ടിസില്‍ പറയുന്നു. പുതിയ ഐ.ടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ട്വിറ്ററിന്റെ നിയമപരിരക്ഷ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ചട്ടം അനുസരിച്ച് നടപടി നേരിടുന്ന രാജ്യത്തെ ആദ്യത്തെ സമൂഹമാധ്യമമാണ് ടിറ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."