കെ.സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയത് നിലവാരമില്ലാത്ത പ്രതികരണം; മരംമുറി കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം നിലവാരമില്ലാത്തതെന്ന് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാരത്തകര്‍ച്ചയാണ് ഇന്നലെ 26 മിനിറ്റ് കെപിസിസി പ്രസിഡന്റിനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കണം. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങള്‍ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ശക്തമായി പ്രതിഷേധിക്കുന്നു. വളരെ ദൌര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വന്നത് പിണറായി വിജയന്റെ യഥാര്‍ഥ മുഖമാണെന്നും ചെന്നിത്തല പറഞ്ഞു.
മുട്ടില്‍ മരം മുറിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത്. വനം കൊള്ളക്കാരെ സംരക്ഷിക്കാനാണ് ഇത്തരം നടപടി. കെ സുധാകരന്‍ ഓട് പൊളിച്ച വന്ന ആളല്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."