സ്വര്‍ണക്കടത്ത് കേസ് തെളിയും വരെ പ്രക്ഷോഭം; ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവര്‍ പിണറായിക്ക് വാഴ്ത്തുപാട്ട് പാടി: വി.ഡി സതീശന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലുംമുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വര്‍ഗീയ വല്കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം.
ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവര്‍ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്ന് സതീശന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തേടി. സരിത്തിനെ തട്ടിക്കൊണ്ട് പോയി. സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തു. ഷാജ് കിരണിനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും വിജിലന്‍സ് ഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെന്തിനാണെന്നും സതീശന് ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. ഭരണപക്ഷം വടി കൊടുത്ത് അടി വാങ്ങുകയാണ്. മടിയില്‍ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശന് വെല്ലുവിളിച്ചു.
20 മന്ത്രിമാരുണ്ടായിട്ടും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല.
മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മാത്യു കുഴല്നാടന് തെളിവ് ഹാജരാക്കിയാണ് സംസാരിച്ചത്. ഇനി മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും സതീശന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."