HOME
DETAILS

ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് , പൂര്‍ണ സംതൃപ്തനെന്ന് ചെന്നിത്തല

  
backup
June 19 2021 | 06:06 AM

%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5

 

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവിയാവും നല്‍കുക.


അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ് ഗുജറാത്തും കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബും. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് സൂചന.
2004ല്‍ ചെന്നിത്തല പ്രവര്‍ത്തകസമിതി അംഗമായിരുന്നു. അഞ്ചു സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ ദേശീയതലത്തിലേക്ക് ഉയര്‍ത്തിയാലും കേരളം പൂര്‍ണമായി ഉപേക്ഷിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡിനെ ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്ന പരാതിയും അദ്ദേഹം ബോധിപ്പിച്ചു. മാറിനില്‍ക്കാന്‍ തയാറായിരുന്നെന്നും തോല്‍വിക്ക് താന്‍ മാത്രമല്ല ഉത്തരവാദിയെന്നുമാണ് ചെന്നിത്തലയുടെ നിലപാട്.


ഇക്കാര്യത്തില്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാന്‍ഡ് ഒഴിവാക്കണമെന്നും പാര്‍ട്ടി പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും ചെന്നിത്തല പറഞ്ഞു.


താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും രാഹുലിനെ കണ്ട ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ മനസ്സിലെ എല്ലാ പ്രയാസങ്ങളും മറി.
ഉമ്മന്‍ചാണ്ടിയും താനും നിയമസഭാകക്ഷി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ കാര്യങ്ങള്‍ സംബന്ധിച്ചും പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചും രാഹുലുമായി വിശദമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഒന്നും ചോദിച്ചില്ലെന്നും രാഹുല്‍ ഒന്നും പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago