HOME
DETAILS

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി; പകരം അര്‍ജുന്‍ റാം മേഘ്‌വാള്‍

  
backup
May 18, 2023 | 5:00 AM

kiren-rijiju-out-as-law-minister-arjun-ram-meghwal-replaces-him

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി; പകരം അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. എര്‍ത്ത്‌സയന്‍സ് വിഭാഗമാണ് കിരണ്‍ റിജിജുവിന് നല്‍കിയിരിക്കുന്നത്.

ജഡ്ജി നിയമനവുമായി റിജിജു നടത്തിയ പ്രസ്താവനകള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ശീതയുദ്ധത്തിന് പലപ്പോഴും വഴിയൊരുക്കിയിരുന്നു. കൊളീജിയം സിസ്റ്റം തന്നെ ഇല്ലാതാക്കണമെന്ന് പലപ്പോഴും റിജിജു അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങളാണ് അദ്ദേഹത്തിന് വിനയായത്. നേരത്തെ റിജിജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടായിരുന്നു.

ത്രിപുര,മേഘാലയ,നാഗാലാന്റ് എന്നിവടങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കിരണ്‍ റിജുജുവിനെ മാറ്റിയത്. രാജസ്ഥാന്‍ സ്വദേശിയാണ് പുതിയ നിയമന്ത്രിയായ അര്‍ജ്ജുന്‍ റാം മെഘവാള്‍. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അര്‍ജ്ജുന്‍ റാം മെഘവാളിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനില്‍ അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയിലെ 'അരനൂറ്റാണ്ട്' റെക്കോർഡുകൾ: ഒരേ മണ്ഡലത്തിൽ നിന്ന് 12 തവണ ജയിച്ച ഉമ്മൻചാണ്ടിയും, പരാജയമറിയാത്ത കെ.എം. മാണിയും; കേരള രാഷ്ട്രീയത്തിലെ അപൂർവ്വ നേട്ടങ്ങൾ

Kerala
  •  a month ago
No Image

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടൻ അറസ്റ്റിൽ; കേരളത്തിലുടനീളം 140 കേസുകൾ

Kerala
  •  a month ago
No Image

റെയിൽവേ ടിക്കറ്റ് റീഫണ്ട് നിയമം മാറി: 8 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി പണം തിരികെ ലഭിക്കില്ല; 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി റീഫണ്ട്

National
  •  a month ago
No Image

വഖ്ഫ് ബോര്‍ഡ് 20 വര്‍ഷത്തെ പെന്‍ഡിങ് കേസുകള്‍ തീര്‍പ്പാക്കും

Kerala
  •  a month ago
No Image

ഏപ്രിൽ 1 മുതൽ എ.ടി.എം നിയമങ്ങളിൽ വൻ മാറ്റം; പണം പിൻവലിക്കൽ പരിധിയും പിഴയും മാറുന്നു; പുതുക്കിയ നിയമങ്ങൾ ഇങ്ങനെ

latest
  •  a month ago
No Image

മിഹ്‌റജാനുൽ ബിദായ: മദ്‌റസാ വര്‍ഷാരംഭം സംസ്ഥാനതല ഉദ്ഘാടനം 26 ന്

Kerala
  •  a month ago
No Image

ഹജ്ജ് 2026: മൂന്നാം ഗഡു 31നകം അടക്കണം

Kerala
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 1637 പത്രികകൾ സ്വീകരിച്ചു, 337 എണ്ണം തള്ളി

Kerala
  •  a month ago
No Image

ഭരണം പിടിക്കാൻ യുഡിഎഫ്; രാഹുൽ ഗാന്ധി ഇന്ന് കേരളത്തില്‍, വൈകീട്ട് കോഴിക്കോട് ബീച്ചിൽ പൊതുസമ്മേളനം

Kerala
  •  a month ago
No Image

സിപിഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Kerala
  •  a month ago