HOME
DETAILS
MAL
പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; ലേഖനത്തില്‍ വന്നത് ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യങ്ങളെന്ന് സുധാകരന്‍
backup
June 19, 2021 | 7:01 AM
തിരുവനന്തപുരം: പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് പ്രസിദ്ധീകരണത്തിനായി എവിടേയും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ സ്വകാര്യസംഭാക്ഷണത്തില്‍ പറഞ്ഞത് വാരികയില്‍ ചതിയിലൂടെ പ്രസിദ്ധീകരിക്കുകയായിരുന്നെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് മാധ്യമപ്രവത്തകന്‍ ഇങ്ങോട്ട് ചോദ്യം ചോദിക്കുകയായിരുന്നു. അത് പറയാനും പ്രസിദ്ധീകരിക്കാനും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. കെ.എസ്.യു അനുഭാവിയാണ് താനെന്നും അറിഞ്ഞിരിക്കാനാണ് ചോദിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതോടെ സംഭവം വിശദീകരിക്കുകയായിരുന്നെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."