മഹാരാഷ്ട്ര നാടകം സുപ്രിം കോടതിയില്‍: ഗവര്‍ണറെ എന്തിന് അവിശ്വസിക്കണമെന്ന് കോടതി; തിടുക്കം തന്നെ കാരണമെന്ന് ശിവസേന
ന്യുഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ നാളെ ചേരാനും വിശ്വാസ വോട്ടെടുപ്പ് നടത്താനുമുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ശിവസേന സുപ്രിം കോടതിയില്‍. ശിവസേന നീക്കത്തെ എതിര്‍ത്ത് വിമത എം.എല്‍.എമാരും കോടതിയെ സമീപിച്ചു.
ഇതുസംബന്ധിച്ചുള്ള വാദം സുപ്രിം കോടതിയില്‍ തുടരുകയാണ്. ശിവസേനക്ക് വേണ്ടി മനുഅഭിഷേക് സിംഗ്‌വി ആണ് ഹാജരായത്. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹരജി നല്‍കിയത്.
അതേ സമയം ഗവര്‍ണറുടെ ആധികാരികത തങ്ങള്‍ എന്തിന് സംശയിക്കണമെന്ന് സുപ്രിം കോടതി ചോദിച്ചു. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ചുകൂടെ എന്നും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പ്രത്യേക സമയമുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാല്‍ ഗവര്‍ണറുടേത് ധൃതിപിടിച്ച തീരുമാനമാണെന്നാണ് ശിവസേനയുടെ മറുപടി. യഥാര്‍ഥ ഭൂരിപക്ഷം തെളിയിക്കാനാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്നും കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ വിദേശത്താണെന്നും ശിവസേന വാദിച്ചു.
അതേ സമയം വിശ്വാസ വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
ഇന്നു തന്നെ ഹരജി കേള്‍ക്കണം എന്ന് ശിവസനേയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി അഭ്യര്‍ത്ഥിച്ചു. എങ്ങനെ രേഖകള്‍ കാണാതെ പരിഗണിക്കാനാകും എന്ന് കോടതി ചോദിച്ചു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമുണ്ടെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
കേസ് പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു. അതു പ്രകാരമാണ് വാദം തുടരുന്നത്. അതിനിടെ മഹാരാഷ്ട്രയില്‍ അടിയന്തരമന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിര്‍ണായകാണ്. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമതര്‍ എംഎല്‍എമാരെ ഇന്നു തന്നെ ഗോവയിലേക്ക് മാറ്റും. നാളെ മുംബൈയില്‍ തിരികെ എത്തിക്കും. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്‌നാഥ് ഷിന്‍ഡേയുടെ പ്രതികരണം.
നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ഗവണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."